Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightറേഷനിങ് ഇൻസ്പെകടറെ...

റേഷനിങ് ഇൻസ്പെകടറെ മർദിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

പാ​ലാ: റേ​ഷ​ൻ ക​ട​യി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​റെ മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. മു​ത്തോ​ലി പു​ലി​യ​ന്നൂ​ർ തു​ണ്ട​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ്​ (50) പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ മൂ​ത്തോ​ലി 300ാം ന​മ്പ​ർ റേ​ഷ​ൻ ക​ട​യി​ലാ​ണ് സം​ഭ​വം.

ഈ ​റേ​ഷ​ൻ ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കു​ന്നു​വെ​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​രാ​തി​പ്ര​കാ​ര​മാ​ണ് മീ​ന​ച്ചി​ൽ സി​വി​ൽ സ​പ്ലൈ​സ് ഓ​ഫി​സി​ലെ റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം ​പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​യ​ത്. എ​ന്നാ​ൽ, ക​ട​യി​ൽ ക്ര​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് വീ​ട്ടി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ട​യു​ട​മ​യു​ടെ അ​യ​ൽ​വാ​സി​കൂ​ടി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

ഇ​തു​പ്ര​കാ​രം റ​വ​ന്യൂ, പൊ​ലീ​സ് അ​ധി​കൃ​ത​രെ വ​രു​ത്തി ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​വി​ടെ​യും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല.

ഇ​ത​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി തി​രി​കെ പോ​കു​ന്ന​തി​നി​ടെ​യാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​മേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ൻ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തു​ട​ർ​ന്ന്​ രാ​ധാ​കൃ​ഷ്ണ​നെ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest.rationing inspector
News Summary - The man who beat up the rationing inspector was arrested
Next Story