Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിവർവ്യൂ റോഡ് തകർന്ന് യാത്രാദുരിതം

text_fields
bookmark_border
റിവർവ്യൂ റോഡ് തകർന്ന് യാത്രാദുരിതം
cancel
camera_alt

ത​ക​ർ​ന്ന പാലാ റി​വ​ർ​വ്യൂ റോ​ഡ്

പാലാ: റിവർവ്യൂ റോഡിലൂടെയുള്ള യാത്ര ദുരിതമായി. റോഡിന്റെ വിവിധ ഭാഗങ്ങൾ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കും പതിവാണ്.

സ്റ്റേഡിയം ജങ്ഷൻ, ടൗൺ ബസ്സ്റ്റാൻഡ്, വലിയപാലത്തിന് താഴെ എന്നിവിടങ്ങളിലെ റോഡാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. പ്രധാന റോഡ് വൺവേ ആയതിനാൽ ഈരാറ്റുപേട്ട-തൊടുപുഴ ഭാഗങ്ങളിൽനിന്നുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. സ്വകാര്യ ബസുകളും റിവർ റോഡ് വഴിയാണ് പോകുന്നത്.

നഗരത്തിലെ പ്രധാന റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട് അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riverview road collapse causing travel woes
Next Story