റിങ് റോഡ് രണ്ടാംഘട്ടം: ഡി.പി.ആറിന് നടപടി തുടങ്ങി
text_fieldsപാലാ റിങ് റോഡിെൻറ രണ്ടാംഘട്ട നിർമാണത്തിനായുള്ള ഡി.പി.ആർ തയാറാക്കാനായി കിഫ്ബി അധികൃതരും
സാങ്കേതിക വിദഗ്ധരും സ്ഥലം സന്ദർശിക്കുന്നു
പാലാ: റിങ് റോഡിന്‍റെ രണ്ടാം ഘട്ട നിർമാണത്തിന് വിശദ രൂപരേഖ (ഡി.പി.ആർ) തയാറാക്കാൻ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ബോർഡ് (കിഫ്ബി) നടപടി ആരംഭിച്ചു. ഒന്നാം ഘട്ടത്തിെൻറ തുടർച്ചായി പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈലിൽനിന്ന് ഭരണങ്ങാനം റോഡിലെ ചെത്തിമറ്റം വരെയാണ് നിർദിഷ്ട രണ്ടാംഘട്ടം. ഒന്നാം ഘട്ടത്തിനു നൽകിയിരുന്ന ഭരണാനുമതിയിൽ മിച്ചമുണ്ടായിരുന്ന തുക രണ്ടാം ഘട്ടത്തിെൻറ പൂർണമായ പൂർത്തീകരണത്തിന് തികയുമായിരുന്നില്ല.
പുതുക്കിയ ഡി.പി.ആർ തയാറാക്കാണ് കിഫ്ബി അധികൃതരും മറ്റ് സാങ്കേതിക വിഭാഗങ്ങളും പാലായിൽ എത്തിയത്. ഒന്നാം ഘട്ടത്തിനായി അനുവദിച്ച തുകയിൽ ബാക്കി നിൽക്കുന്ന 13 കോടി രൂപ ചെത്തിമറ്റം ഭാഗത്തെ നിർമാണത്തിനായി പി.ഡബ്ല്യു.ഡി വിനിയോഗിക്കും. ജോസ് കെ. മാണി എം.പിയടക്കമുള്ള ജനപ്രതിനിധികളും പങ്കെടുത്തു.

