Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightപാലാ സെൻറ് തോമസ്​...

പാലാ സെൻറ് തോമസ്​ കോളജ് സപ്തതി നിറവിൽ

text_fields
bookmark_border
പാലാ സെൻറ് തോമസ്​ കോളജ് സപ്തതി നിറവിൽ
cancel
camera_alt

പാലാ സെൻറ് തോമസ്​ കോളജ്

പാലാ: സെൻറ് തോമസ്​ കോളജിന്​ സപ്തതിയുടെ നിറവ്​. പാലായിൽ 1950 ആഗസ്​റ്റ്​ ഏഴിന്​ കോളജ് പിറന്നതും പാലാ രൂപതക്ക്​ ആദ്യബിഷപ്പിനെ ലഭിച്ചതും ഒരേ ദിവസമാ​െണന്ന പ്രത്യേകതയുണ്ട്​. സെൻറ് തോമസ്​ കോളജ് ഉദ്ഘാടനം ചെയ്ത്​ കോട്ടയം രൂപത ബിഷപ് തോമസ് ​തറയിൽ ഇങ്ങനെ പറഞ്ഞു: ''നിങ്ങളുടെ മധ്യേ നിങ്ങൾ അറിയാത്ത ഒരുമനുഷ്യൻ നിൽപുണ്ട്''.

കോളജ് ഉദ്ഘാടനത്തിനുശേഷമാണ്​ വത്തിക്കാനിൽനിന്ന് ബിഷപ് മാർ സെബാസ്​റ്റ്യൻ വയലിനെ പാലാ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിച്ചുള്ള അറിയിപ്പ് എത്തിയത്. കോളജ് നിർമാണ കമ്മിറ്റിയുടെ പ്രസിഡൻറായിരുന്നു ബിഷപ്​ വയലിൽ.

കായികവേദികളിൽ സെൻറ് തോമസി​െൻറ ചുണക്കുട്ടികൾ പാലായുടെ പേര് ഉയർത്തിപ്പിടിച്ചു. എണ്ണിയാൽ തീരാത്ത കായികതാരങ്ങളാണ്​ സെൻറ് തോമസിൽനിന്ന്​ പുറത്തിറങ്ങിയത്. ജിമ്മി ജോർജ്, വിൽസൺ ചെറിയാൻ, സണ്ണി ജോസഫ്, ടി.സി. ആൻറണി, ജോസ്​ ജോർജ്, എസ്​. ഗോപിനാഥ്, പഴനിയാപിള്ള തുടങ്ങി കണക്കെടുത്താൽ ഒട്ടേറെയുണ്ട് പറയാൻ.

സുപ്രീംകോടതി മുൻ ചീഫ് ജസ്​റ്റിസ് ​കെ.ജി. ബാലകൃഷ്ണൻ, മുൻ ജഡ്ജി സിറിയക് ജോസഫ്, കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, മുൻ ചീഫ്​ സെക്രട്ടറിമാരായ കെ.ജെ. മാത്യു, ടോം ജോസ്​, അഡീഷനൽ ചീഫ്​ സെക്രട്ടറി ടി.കെ. ജോസ്​, എം.ജി സർവകലാശാല മുൻ വൈസ്​ചാൻസലർമാരായ ഡോ. സിറിയക്​ ​േതാമസ്​, ഡോ. ബാബു സെബാസ്​റ്റ്യൻ, േഗ്രറ്റ്ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ്​ സ്രാമ്പിക്കൽ, കേന്ദ്ര പ്ലാനിങ് കമീഷൻ മുൻ ഡയറക്ടർ കുര്യൻ മണ്ണനാൽ തുടങ്ങി മറ്റുമേഖലകളിലും പ്രമുഖരുടെ നിര നീളുന്നു.

രാഷ്​ട്രീയവും കായികവും സിനിമയും എല്ലാം നിറഞ്ഞ സെൻറ്​ തോമസിൽനിന്നുള്ള പോരാട്ടമാണ്​ കേരളത്തിൽ കാമ്പസ്​ രാഷ്​ട്രീയം നിരോധിച്ച ഹൈ​േകാടതിയുടെ ചരിത്രവിധിയിലേക്ക്​ എത്തിയത്.

പ്രിൻസിപ്പലായിരുന്ന ഫാ. മാത്യു മലേപ്പറമ്പിൽ നടത്തിയ പോരാട്ടമാണ് അങ്ങനൊരു വിധിയിലേക്ക് വഴിതെളിച്ചത്. പ്രധാനപ്പെട്ട എല്ലാ കോഴ്സും ഇന്ന് സെൻറ് തോമസിലുണ്ട്.

എം.ജി സർവകലാശാലയിലാണ്​ കോളജ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

നാഷനൽ അസസ്​മെൻറ്​ ആൻഡ് അ​ക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ​ േഗ്രഡും കോളജിനുണ്ട്. 11 ഗവേഷണ വിഭാഗങ്ങളും കോളജിലുണ്ട്. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്​ രക്ഷാധികാരിയും മാർ ജേക്കബ് മുരിക്കൻ മാനേജറും ഫാ. ഡോ. ജയിംസ്​ ജോൺ മംഗലത്ത് പ്രിൻസിപ്പലും ഡോ. സണ്ണി കുര്യാക്കോസ്​ പ്രിൻസിപ്പലും ഫാ. മാത്യു കാവനാടി മലയിൽ ബർസാറുമായി പ്രവർത്തിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayampalacollegest thomas college
Next Story