Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightറെക്കോഡ് വരുമാനവുമായി...

റെക്കോഡ് വരുമാനവുമായി പാലാ കെ.എസ്​.ആർ.ടി.സി ഡിപ്പോ

text_fields
bookmark_border
KSRTC
cancel

പാ​ലാ: റെ​ക്കോ​ഡ്​ ക​ല​ക്ഷ​നു​മാ​യി പാ​ലാ ​കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ. ഓ​ണാ​വ​ധി​ക്ക്​ പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച​യാ​ണ്​ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച പാ​ലാ ഡി​പ്പോ ഓ​പ​റേ​റ്റ് ചെ​യ്ത 75 ഷെ​ഡ്യൂ​ളി​ൽ നി​ന്നാ​യി 19,81,319 രൂ​പ​യാ​ണ് നേ​ടി​യ​ത്. പാ​ലാ ഡി​പ്പോ​ക്ക്​ നി​ശ്ച​യി​ച്ചി​രു​ന്ന ടാ​ർ​ഗ​റ്റ്​ 12,09,600 രൂ​പ​യാ​യി​രു​ന്നു. ഇ​ത്​ മ​റി​ക​ട​ന്ന​തി​നൊ​പ്പം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​രു​മാ​ന​വും സ്വ​ന്ത​മാ​ക്കി.

മു​മ്പ്​ നേ​ടി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ല​ക്ഷ​ൻ 16 ല​ക്ഷ​മാ​യി​രു​ന്നു. ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സു​ക​ളും വ​ലി​യ വ​രു​മാ​നം നേ​ടി​ക്കൊ​ടു​ത്തു. സ്ഥി​ര സ​ർ​വി​സു​ക​ൾ കൂ​ടാ​തെ അ​ഡീ​ഷ​ന​ൽ സ​ർ​വി​സു​ക​ൾ​കൂ​ടി ക്ര​മീ​ക​രി​ച്ചാ​ണ് പാ​ലാ ഡി​പ്പോ ഈ ​റെ​ക്കോ​ഡ് ക​ല​ക്ഷ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രു​ടെ അ​വ​ധി​ക്കാ​ല യാ​ത്ര​ക്ക്​ ത​ട​സ്സം വ​രാ​ത്ത വി​ധം സ​ർ​വി​സു​ക​ൾ മു​ട​ക്കം വ​രാ​തെ ന​ട​ത്താ​ൻ ഡി​പ്പോ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സൂ​പ്പ​ർ ക്ലാ​സ് സ​ർ​വി​സു​ള്ള ഡി​പ്പോ കൂ​ടി​യാ​ണ് പാ​ലാ.

പു​ല​ർ​ച്ച മൂ​ന്ന്​ മു​ത​ൽ രാ​ത്രി 12 വ​രെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കും പു​ല​ർ​ച്ച നാ​ല്​ മു​ത​ൽ രാ​ത്രി 11 വ​രെ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കും പാ​ലാ ഡി​പ്പോ​യി​ൽ​നി​ന്ന്​ തു​ട​ർ​ച്ച​യാ​യി ബ​സ് സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palarevenuesKSRTC Depot
News Summary - Pala KSRTC Depot with record revenue
Next Story