Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightജാതിക്കയും...

ജാതിക്കയും ജാതിപത്രിയും വേർതിരിക്കുന്ന യന്ത്രത്തിന് പേറ്റൻറ്​

text_fields
bookmark_border
ജാതിക്കയും ജാതിപത്രിയും വേർതിരിക്കുന്ന യന്ത്രത്തിന് പേറ്റൻറ്​
cancel

പാലാ: സെൻറ്​ ജോസഫ്സ് എൻജിനീയറിങ്​ കോളജിലെ വിദ്യാർഥികൾ നിർമിച്ച 'സെപറേറ്റർ' യന്ത്രത്തിന് ഗവ. ഓഫ് ഇന്ത്യയുടെ ഡിസൈൻ പേറ്റൻറ്​ ലഭിച്ചു. ജാതിക്കയും ജാതിപത്രിയും വേർതിരിക്കുന്ന മെഷിൻ നിർമിച്ചതിനാണ് അംഗീകാരം ലഭിച്ചത്.

സാധാരണയായി ജാതിക്കയും ജാതിപത്രിയും തമ്മിൽ വേർതിരിക്കുന്നത് കൈക്കൊണ്ടാണ്. ഇതിനുശേഷം ജാതിക്ക ഉണക്കി അതി​െൻറ പുറംതോട് പൊട്ടിച്ച് പുറത്തെടുക്കുന്ന പ്രവൃത്തി, സമയ നഷ്​ടത്തോടൊപ്പം ബുദ്ധിമുട്ടുള്ള ജോലിയാണ്. പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന സപറേറ്റ് മെഷീൻ ജാതിക്കയിൽനിന്ന്​ പത്രി വേർതിരിക്കുന്നതോടൊപ്പം പുറംതോട് പൊട്ടിക്കുകയും ചെയ്യാം. ഇതുകൊണ്ടുതന്നെ കായും പത്രിയും വെവ്വേറെ ഉണങ്ങുവാനും പിന്നീട് എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കും.

കോളജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾക്ക് മുമ്പും കാർഷിക ദൈനംദിന ഉപയോഗ യന്ത്രങ്ങളുടെ പേറ്റൻറ്​ ലഭിച്ചിട്ടുണ്ട്. ടൈൽ പേവിങ് മെഷീൻ, ഫിഷ് ഡിസ്കെയിലിങ്​ മെഷീൻ എന്നിവ അവയിൽ ചിലതാണ്. ഇതോടൊപ്പം അഞ്ചോളം ടെക്നോളജി പേറ്റൻറുകളും പുരോഗതിയിലാണ്. മെക്കാനിക്കൽ എൻജിനീയറിങ്​ വിദ്യാർഥികളായ ബിസ്​മോൻ തോമസ്, അജിത് പയ്യംപള്ളിൽ ജോസ്, ആൻറണി ജോസ്, ആകാശ് ജോസഫ് എന്നിവർ ഡോ. ബിനോയി ബേബി, ഡോ. ജിൽസ് സെബാസ്​റ്റ്യൻ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് പ്രോജക്ട് തയാറാക്കിയത്. കോളജ് ചെയർമാൻ മോൺ. ഡോ. ജോസഫ് മലെപറമ്പിൽ, ഫാ. മാത്യു കോരംകുഴ (മാനേജർ), പ്രിൻസിപ്പൽ ഡോ. ജെ. ഡേവിഡ് , ഡോ. മധു കുമാർ എന്നിവർ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NutmegSeparating Machine
News Summary - Nutmeg Separating Machine
Next Story