Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എൽ.എ എക്സലൻസ് അവാർഡ് വീട്ടിലെത്തിച്ച് തുടങ്ങി
text_fieldsbookmark_border
മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അയക്കാൻ മാണി സി. കാപ്പൻ എം.എൽ.എ തയാറാക്കിയ
എം.എൽ.എ എക്സലൻസ് അവാർഡുകൾ
പാലാ: പഠന മികവിന് മാണി സി. കാപ്പൻ എം.എൽ.എ പ്രഖ്യാപിച്ച എം.എൽ.എ എക്സലൻസ് അവാർഡുകൾ വിദ്യാർഥികളുടെ വീടുകളിൽ എത്തിച്ച് തുടങ്ങി.
സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ എല്ലാ വിഷയത്തിനും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എ വൺ, എ പ്ലസ് നേടിയ വിദ്യാർഥികൾക്കാണ് അവാർഡുകൾ സമ്മാനിക്കുന്നത്.
എം.എൽ.എ ഒപ്പിട്ട സർട്ടിഫിക്കറ്റും 300 രൂപ വിലയുള്ള പാർക്കർ പേനയുമാണ് ഓരോ വിദ്യാർഥികൾക്കും നൽകുന്നത്. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽനിന്നായി 750ഓളം വിദ്യാർഥികൾക്കാണ് അവാർഡുകൾ നൽകുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ തപാൽ മാർഗം രജിസ്റ്റർ ചെയ്താണ് വീടുകളിൽ എത്തിക്കുന്നത്. മികച്ച വിജയം നേടിയ സ്കൂളുകൾക്കും ഉപഹാരം നൽകുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.
Next Story

