Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightമരങ്ങൾ...

മരങ്ങൾ വെട്ടിനശിപ്പിച്ച സംഭവം; ന്യൂനപക്ഷ മോർച്ച നേതാവ്​ അറസ്റ്റിൽ

text_fields
bookmark_border
മരങ്ങൾ വെട്ടിനശിപ്പിച്ച സംഭവം; ന്യൂനപക്ഷ മോർച്ച നേതാവ്​ അറസ്റ്റിൽ
cancel

പാ​ലാ: സ​ർ​ക്കാ​ർ സ്കൂ​ൾ വ​ക ഭൂ​മി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. വ​ല​വൂ​ർ മു​ണ്ട​ന്താ​ന​ത്ത് സു​മി​ത് ജോ​ർ​ജി​നെ​യാ​ണ് പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പാ​ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പാ​ലാ മ​ഹാ​ത്മാ​ഗാ​ന്ധി എ​ച്ച്.​എ​സ്.​എ​സ് അ​ധി​കൃ​ത​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ത​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ​മീ​പ പു​ര​യി​ട​ത്തി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​മി​ത് പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഈ ​അ​പേ​ക്ഷ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി​യ​ത് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​രു​ന്നു.

മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ങ്കി​ൽ ട്രീ ​ക​മ്മി​റ്റി ചേ​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ർ വി​ല​നി​ർ​ണ​യം ന​ട​ത്തി ലേ​ലം ചെ​യ്ത് ന​ൽ​ക​ണം.

സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം വി​ല​നി​ർ​ണ​യം ന​ട​ത്തി വൃ​ക്ഷ​ങ്ങ​ൾ ലേ​ലം ചെ​യ്യാ​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് സു​മി​ത് അ​ന​ധി​കൃ​ത​മാ​യി വെ​ട്ടി​ന​ശി​പ്പി​ച്ച​ത് എ​ന്നാ​ണ് പ​രാ​തി. ഇ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ൽ എ​ത്തി​യ സു​മി​ത് ത​ന്നെ​യാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന്​ നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക്കെ​തി​രെ ഹെ​ഡ്മി​സ്ട്ര​സ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinorityIncidenttree fellingarrestedMorcha leader
News Summary - Incident of tree felling; Minority Morcha leader arrested
Next Story