Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightഅവധിയുടെ മറവില്‍...

അവധിയുടെ മറവില്‍ അനധികൃത മണ്ണ്-പാറ കടത്തൽ; അഞ്ച്​ ടോറസ് ലോറികള്‍ പിടിച്ചെടുത്തു

text_fields
bookmark_border
Torres Lorry
cancel
camera_alt?????????????????? ??????????????????? ??????? ?????

പാലാ: ഓണ അവധിദിനങ്ങള്‍ മറയാക്കി അനധികൃത പാറ-മണ്ണ് ഖനനവും കടത്തലും വ്യാപകമായതിനെത്തുടര്‍ന്ന് റവന്യൂ വകുപ്പ്​ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി മണ്ണുമായെത്തിയ നാല്​ ടോറസ് ലോറികളും കരിങ്കല്ല് കയറ്റിയെത്തിയ ഒരു ലോറിയും പിടികൂടി കേസെടുത്തു.

കടപ്ലാമറ്റത്ത് അനധികൃത ഖനനനം നടത്തി കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. വള്ളിച്ചിറയില്‍ പാസില്ലാതെ മണ്ണ് കയറ്റിയ മൂന്ന്​ ടോറസ് വില്ലേജ് ഒാഫിസറുടെ നേതൃത്വത്തില്‍ പിടികൂടി. തലപ്പലത്തും മണ്ണ് കയറ്റി വന്ന ഒരു ടോറസ് പിടികൂടി കേസെടുത്തതായി അധികൃതര്‍ പറഞ്ഞു. അനധികൃത മണ്ണ്-പാറ ഖനനത്തിനും കടത്തലിനുമെതിരെ താലൂക്കിലെ എല്ലാ വില്ലേജ് പരിധികളിലും ശക്തമായ പരിശോധന തുടരുമെന്ന് മീനച്ചില്‍ തഹസില്‍ദാര്‍ വി.എം. അഷറഫ് പറഞ്ഞു.

അവധി ദിനങ്ങളുടെ മറവില്‍ അനധികൃത ഖനനത്തിനും കടത്തലിനും ആരെയും അനുവദിക്കി​െല്ലന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. വിപണിയിലെ വിലനിലവാരം ഉൾപ്പെടെ നിയന്ത്രിക്കുന്നതിന് ഏഴ്​ സ്‌ക്വാഡുകള്‍ താലൂക്കിലെ എല്ലാ പ്രദേശങ്ങളിലും പരിശോധനക്കെത്തും. വിലകൂട്ടി വില്‍ക്കുന്നതുൾപ്പെടെയുള്ള എല്ലാ പരാതികളും താലൂക്ക് ഒാഫിസിലെ 212325 ഫോണ്‍ നമ്പറില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rocksmugglingsoilseizedIllegalvacationtrucks
Next Story