Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightവഴിയിൽ വീണയാളുടെ...

വഴിയിൽ വീണയാളുടെ സ്വര്‍ണം കവര്‍ച്ച: ഒരാള്‍കൂടി പിടിയില്‍

text_fields
bookmark_border
വഴിയിൽ വീണയാളുടെ സ്വര്‍ണം കവര്‍ച്ച: ഒരാള്‍കൂടി പിടിയില്‍
cancel
camera_alt

 വിനീഷ്

പാലാ: റോഡില്‍ ബോധരഹിതനായി കിടന്നയാളുടെ മൂന്നുപവന്‍ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൊട്ടാരക്കര ആവണീശ്വരം പ്ലാക്കിനില്‍ ചെറുവിള വിനീഷാണ്​ (23) പിടിയിലായത്.

കഴിഞ്ഞ ദിവസം ഇയാളുടെ സഹോദരന്‍ വിഷ്ണു ഉൾപ്പെടെ മൂന്നുപേര്‍ പിടിയിലായിരുന്നു. ബാങ്ക് ഓഫ് ബറോഡ തൊടുപുഴ ശാഖ അസിസ്​റ്റൻറ്​ മാനേജര്‍ അന്തീനാട് ഓലിയ്ക്കല്‍ മനു സ്‌കറിയയുടെ (35) മാലയും ഫോണുമാണ് കവര്‍ന്നത്.

19ന് പുലര്‍ച്ച 12.30ന് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിക്ക്​ സമീപമാണ് സംഭവം. ആശുപത്രിയിലേക്ക്​ അർധരാത്രി ബൈക്കില്‍ പോകുമ്പോള്‍ മനു സ്‌കറിയ ബോധരഹിതനായി റോഡിൽ വീഴുകയായിരുന്നു.

മൂന്നാറിലേക്ക്​ പോകുകയായിരുന്ന പ്രതികൾ ഇതിനിടെ വഴിയരികിൽ വീണുകിടക്കുന്ന മനുവി​െൻറ മാലയടക്കം കവരുകയായിരുന്നു. അരമണിക്കൂറിനുശേഷം ബോധം വന്നപ്പോൾ​ മാലയും മൊബൈലും നഷ്​ട​െപ്പട്ടതായി മനസ്സിലാക്കിയ മനു പാലാ പൊലീസിൽ പരാതി നൽകി.

പൊലീസ്​ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ പ്രതികളെ തിരിച്ചറിയുകയായിരുന്നു. അടിമാലിയില്‍നിന്നാണ് പാലാ എസ്.എച്ച്.ഒ അനൂപ് ജോസും സംഘവും വിനീഷിനെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestGold robbery
Next Story