കോട്ടയം ജില്ല സ്കൂൾ കായികമേളക്ക് നാളെ തുടക്കം
text_fieldsപാലാ: പുതുതലമുറയുടെ പുതിയ ദൂരവും വേഗവും അളക്കുന്ന 23ാമത് ജില്ല സ്കൂൾ കായികമേള ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ പാലാ മുനിസിപ്പൽ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടക്കും. 13 സബ്ജില്ലകളിൽനിന്നായി 3800ഓളം വിദ്യാർഥികൾ 97 ഇനങ്ങളിൽ മത്സരിക്കും.
15ന് രാവിലെ മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിക്കും. ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടർ ഹണി ജെ. അലക്സാണ്ടർ പതാക ഉയർത്തും. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, നഗരസഭ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്സൻ ബിജി ജോജോ, ജില്ല വിദ്യാഭ്യാസ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ് തുടങ്ങിയവർ സംസാരിക്കും.
സമാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് നാലിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജോസ്.കെ മാണി എം.പി അധ്യക്ഷത വഹിക്കും. പബ്ലിസിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൺവീനർ ജോബി കുളത്തറ എന്നിവർ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിനു നൽകി ലോഗാ പ്രകാശനം ചെയ്തു. മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സബ് ജില്ലക്ക് കെ.എസ്.എസ്.ടി.എഫ് ജില്ല കമ്മിറ്റി കെ.എം. മാണി മെമ്മോറിയൽ ട്രോഫിയും പുതുതായി ഏർപ്പെടുത്തി.
വാർത്തസമ്മേളനത്തിൽ കെ. രാജ്കുമാർ, വൈസ് ചെയർപേഴ്സൻ ബിജി ജോജോ, കൗൺസിലർമാരായ ലീന സണ്ണി, ജോസ് ചീരാംകുഴി, എ.ഇ.ഒ കെ.ബി. സജി, എൻ.വൈ. രാജേഷ്, ആർ. ജിഗി, റെജി കെ. മാത്യു, ഫാ. റെജിമോൻ സ്കറിയ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

