വീട്ടമ്മയെയും ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
text_fieldsജബിന്‍ മനു
പാലാ: വീട്ടമ്മയെയും ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൂവരണി ഉപ്പുവീട്ടിൽ ജബിന്‍ (28), പെരുവന്താനം പാലൂർകാവ് മണ്ണാശ്ശേരിയിൽ വീട്ടിൽ മനു കെ. ബാബു (28) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പൂവരണി ചരളയിൽ തട്ടുകട നടത്തിവന്നിരുന്ന വീട്ടമ്മയെയാണ് പ്രതികൾ ആക്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച ഇവരുടെ ഭർത്താവിനും മർദനമേറ്റു. ഇവർക്ക് വീട്ടമ്മയോട് മുൻവൈരാഗ്യം നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ കടയിലെത്തി ആക്രമണം നടത്തിയത്. പരാതിയെത്തുടർന്ന് പാലാ പൊലീസ് കേസെടുക്കുകയും അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി ടോംസൺ, എ.എസ്.ഐ സജീവ് കുമാർ, സി.പി.ഒമാരായ അഖിലേഷ്, സി.എം. അരുൺ, റെനീഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

