മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ അറസ്റ്റിൽ
text_fieldsഅഫ്സൽ
ഹക്കീം
പാലാ: പലചരക്ക് കടയിൽനിന്ന് പണവും മധ്യവയസ്കനിൽനിന്ന് മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ ഹക്കീം (26) അറസ്റ്റിൽ. ഇയാൾ പൂവരണി ഭാഗത്തെ പലചരക്ക് കടയിൽ നിൽക്കുകയായിരുന്ന മധ്യവയസ്കന്റെ മൊബൈൽ ഫോണും മറ്റൊരു ദിവസം ഇടമറ്റം കവല ഭാഗത്തെ പലചരക്ക് കടയിൽ അതിക്രമിച്ചു കയറി 30,000 രൂപയും മോഷ്ടിച്ചു കടന്നുകളയുകയുമായിരുന്നു.
ശാസ്ത്രീയപരിശോധനയിൽ ഇരു കേസിലും ഒരേ പ്രതിയാണെന്ന് കണ്ടെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് പാലാ, ഈരാറ്റുപേട്ട, കടുത്തുരുത്തി, തിടനാട്, കറുകച്ചാൽ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

