പാലായിൽ റോഡരികിൽ മണ്ണിടിഞ്ഞ് വൻ ഗർത്തം
text_fieldsമുനിസിപ്പൽ കോംപ്ലക്സിന് സമീപം റോഡരികിൽ രൂപപ്പെട്ട ഗർത്തം
പാലാ: നഗരത്തിൽ ന്യൂ മുനിസിപ്പൽ കോംപ്ലക്സിന് സമീപം നഗരസഭയുടെ ഉച്ചഭക്ഷണ ശാലയോട് ചേർന്ന് റോഡരികിൽ മണ്ണിടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടു. എട്ടടിയോളം താഴ്ചയിലും വ്യാസത്തിലുമാണ് ഗർത്തം.
നഗരസഭ അധികൃതരും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലം പരിശോധിച്ചു. റോഡിനടിയിലൂടെ കടന്നുപോകുന്ന കലുങ്ക് കാലപ്പഴക്കത്താൽ ബലക്ഷയം വന്ന് ഇരുന്നുപോയതാണ് ആ ഭാഗത്ത് റോഡ് താഴാൻ ഇടയാക്കിയതെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനൻസ് വിഭാഗം എ.എക്സ്.ഇ പറഞ്ഞു.
റോഡിന് കുറുകെ പുതിയ കലുങ്ക് നിർമിച്ച് ഈ ഭാഗം ബലപ്പെടുത്തുകയും വെള്ളം സുഗമമായി ഒഴുകാൻ സൗകര്യമുണ്ടാക്കുകയുമാണ് അടിയന്തരമായി വേണ്ടത്. ഇതിനുള്ള ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

