1.46 കോടി തട്ടി; കെ.പി.ബി നിധി ലിമിറ്റഡ് ജീവനക്കാരൻ അറസ്റ്റിൽ
text_fieldsപാലാ: പണയംവെച്ച സ്വർണത്തിൽ തിരിമറി നടത്തി 1.46 കോടി തട്ടിയെടുത്ത കേസിൽ പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ അറസ്റ്റിൽ. പാലാ തീക്കോയി വേലത്തുശ്ശേരി നിരപ്പേൽ വീട്ടിൽ നോബിയെയാണ് (25) പാലാ ഹൗസ് ഓഫിസർ കെ.പി. ടോംസൺ അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന നോബി മാസങ്ങളായി തട്ടിപ്പ് നടത്തുകയായിരുന്നു. ഇവിടെ എത്തിയിരുന്ന സ്വർണ ഉരുപ്പടികൾ തിരിമറി നടത്തി പണയം വെച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പാലായിലെ കെ.പി.ബി നിധി ലിമിറ്റഡിൽ പണയം വെച്ചിരുന്ന സ്വർണത്തിന്റെ വിലയിൽ ക്രമക്കേട് നടത്തിയാണ് ഇയാൾ പണം തട്ടിച്ചിരുന്നത്.
സ്ഥാപനത്തിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പുകൾ പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ സ്ഥാപന അധികൃതർ പരാതി നൽകുകയായിരുന്നു. നോബിയെ റിമാൻഡ് ചെയ്തു.

