പത്മശ്രീ' വീട്ടിലെത്തി; നിറപുഞ്ചിരിയോടെ നോക്കി പങ്കജാക്ഷി
text_fieldsനോക്കുവിദ്യ പാവകളി കലാകാരി എം.എസ്. പങ്കജാക്ഷിക്ക് വീട്ടിലെത്തി ജില്ല കലക്ടര്‍ ഡോ. പി.കെ. ജയശ്രീ പത്മശ്രീ പുരസ്കാരം കൈമാറുന്നു
കോട്ടയം: നോക്കുവിദ്യ പാവകളി കലാകാരി എം.എസ്. പങ്കജാക്ഷിക്ക് കലക്ടര്‍ ഡോ. പി.കെ. ജയശ്രീ അവരുടെ വീട്ടിലെത്തി പത്മശ്രീ പുരസ്കാരം കൈമാറി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഇവർക്ക് പത്മശ്രീ പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബര്‍ എട്ടിന് ഡല്‍ഹിയില്‍ നടന്ന പുരസ്കാര വിതരണ ചടങ്ങില്‍ ശാരീരിക അസ്വസ്ഥതകൾ മൂലം നേരിട്ടെത്തി പുരസ്കാരം സ്വീകരിക്കാൻ പങ്കജാക്ഷിക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ നിര്‍ദേശമനുസരിച്ചാണ് കലക്ടര്‍ നേരിട്ടെത്തി പുരസ്കാരം സമ്മാനിച്ചത്. പത്മശ്രീ ബാഡ്ജ്, മിനിയേച്ചര്‍ ബാഡ്ജ് എന്നിവ പങ്കജാക്ഷിയെ അണിയിച്ചു. പ്രശസ്തിപത്രവും കൈമാറി. അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിെൻറ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിയാണ് മോനിപ്പള്ളി മൂഴിക്കല്‍ പങ്കജാക്ഷി.
എട്ടാം വയസ്സ് മുതല്‍ നാട്ടിലും വിദേശരാജ്യങ്ങളിലുമായി നോക്കുവിദ്യ പാവകളി അവതരിപ്പിച്ചിരുന്നു. മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഭാഗത്ത് ഉറപ്പിച്ച് നിര്‍ത്തുന്ന നീളമുള്ള വടിയില്‍ ആടുന്ന തരത്തിലാണ് നോക്കുവിദ്യ പാവകളി. പാലത്തടിയില്‍ നിര്‍മിച്ച പാവകളാണ് കളിക്കാന്‍ ഉപയോഗിക്കുന്നത്. മഹാഭാരതത്തില്‍നിന്നും രാമായണത്തില്‍നിന്നും സാമൂഹ്യ ജീവിതത്തില്‍ നിന്നുമൊക്കെ തെരഞ്ഞെടുത്ത സംഭവങ്ങളാണ് കഥയായി ചൊല്ലുന്നത്. ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ജോണിസ് പി. സ്്റ്റീഫന്, വാര്‍ഡ്അംഗം ന്യൂജെൻറ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. കലാപാരമ്പര്യത്തിെൻറ തുടര്‍ച്ചയായി പാവകളിയില്‍ പ്രാവീണ്യം നേടിയ പങ്കജാക്ഷിയുടെ കൊച്ചുമകൾ രഞ്ജിനിയുടെ പാവകളിയും ആസ്വദിച്ചാണ് വിശിഷ്ടാതിഥികൾ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

