Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 5:43 AM IST Updated On
date_range 5 Feb 2021 5:43 AM ISTp5 എൻ.സി.പി ഇടതു മുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടി -കാനം രാജേന്ദ്രൻ
text_fieldsbookmark_border
എൻ.സി.പി ഇടതു മുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടി -കാനം രാജേന്ദ്രൻ ആലപ്പുഴ: എൻ.സി.പി ഇടതു മുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് സീറ്റ് ചർച്ചപോലും ആരംഭിക്കാത്ത സാഹചര്യത്തിൽ പാലാ സീറ്റിനെക്കുറിച്ച് ഉയരുന്നത് അഭ്യൂഹം മാത്രമാണെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൻ.സി.പി എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്നാണ് വിശ്വാസം. എല്ലാം മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. 10 മുതൽ 12 വരെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സി.പി.ഐ സ്ഥാനാർഥികളെ സംബന്ധിച്ച മാനദണ്ഡം തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ നടത്തിയ ജാതീയ അധിക്ഷേപങ്ങളെ സംബന്ധിച്ച ചോദ്യത്തിന് ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അവർ വിലയിരുത്തുമെന്നും മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story