Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓക്​സിജൻ പ്രതിസന്ധി:...

ഓക്​സിജൻ പ്രതിസന്ധി: വ്യവസായിക ആവശ്യത്തിനുള്ള 94 സിലിണ്ടറുകൾ വിട്ടു​ നൽകി സ്വകാര്യസ്ഥാപനങ്ങൾ

text_fields
bookmark_border
ഓക്​സിജൻ പ്രതിസന്ധി: വ്യവസായിക ആവശ്യത്തിനുള്ള 94 സിലിണ്ടറുകൾ വിട്ടു​ നൽകി സ്വകാര്യസ്ഥാപനങ്ങൾ
cancel

കോട്ടയം: ജില്ലയില്‍ കോവിഡ് ചികിത്സാ സംവിധാനം ശക്തമാക്കുന്നതി​െൻറ ഭാഗമായി സ്വകാര്യ വ്യവസായ ശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഓക്‌സിജന്‍ സിലിണ്ടറുകൾ ശേഖരിച്ചു തുടങ്ങി. ആദ്യ ദിവസം തന്നെ ലഭിച്ചത്​ 94 സിലിണ്ടറുകളാണ്​ വ്യവസായികളും സ്വകാര്യസ്ഥാപനങ്ങളും വിട്ട്​ നൽകിയത്​​. ഇവ ചികിത്സാ ഉപയോഗത്തിനായി കണ്‍വേര്‍ട്ട് ചെയ്ത് ഓക്‌സിജന്‍ നിറയ്ക്കാനായി എറണാകുളത്തേക്ക് അയച്ചു.

സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ സിലിണ്ടറുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്ന് ജില്ലാ കലക്ടര്‍ എം. അഞ്ജന ഉത്തരവിറക്കിയിരുന്നു.

സ്ഥാപനങ്ങള്‍ സ്വന്തം നിലക്ക്​ സിലിണ്ടറുകൾ കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കാനും ഭരണകൂടം തീരുമാനിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന സിലിണ്ടറുകൾ ആരോഗ്യ വകുപ്പിന് കൈമാറും. ഓക്‌സിജന്‍ നിറച്ചശേഷം ഇവ ആശുപത്രികള്‍ക്ക് നല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Oxygen crisis
News Summary - Oxygen crisis: Private companies give away 94 cylinders for industrial use
Next Story