Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഔസേപ്പച്ചൻ,...

ഔസേപ്പച്ചൻ, മൂലയിൽതോട്ടത്തിൽ 104 വയസ്സ് വീട്ടിൽ വോട്ട്

text_fields
bookmark_border
ഔസേപ്പച്ചൻ, മൂലയിൽതോട്ടത്തിൽ 104 വയസ്സ് വീട്ടിൽ വോട്ട്
cancel
camera_alt

പാ​ലാ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന വോ​ട്ട​റാ​യ 104 വ​യ​സ്സ്​ പി​ന്നി​ട്ട മൂ​ല​യി​ൽ തോ​ട്ട​ത്തി​ൽ ഔ​സേ​പ്പ​ച്ച​ൻ ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ലെ വീ​ട്ടി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ബാ​ല​റ്റ് പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കു​ന്നു.

പാ​ലാ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന പൗ​ര​ൻ ഇ​ഞ്ചി​കാ​വ് മൂ​ല​യി​ൽ​തോ​ട്ട​ത്തി​ൽ ഔ​സേ​പ്പ​ച്ച​ൻ ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ലെ വീ​ട്ടി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

104 വ​യ​സ്സ്​ പി​ന്നി​ട്ട ഔ​സേ​പ്പ​ച്ച​ൻ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ്​ വോ​ട്ടി​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ക​ൻ സാ​ബു ജോ​സ​ഫ്, പൗ​ത്ര​ൻ എ​ബി ജെ. ​ജോ​സ് എ​ന്നി​വ​ർ പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​മ്പ് ത​ന്നെ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. കെ.​എം മാ​ണി​യു​ടെ പു​ത്ര​ൻ ജോ​സ് കെ. ​മാ​ണി, ചെ​റി​യാ​ൻ ജെ. ​കാ​പ്പ​ന്‍റെ മ​ക​ൻ മാ​ണി സി. ​കാ​പ്പ​ൻ, പി.​സി ജോ​ർ​ജി​ന്‍റെ മ​ക​ൻ ഷോ​ൺ ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ഇ​വി​ടെ പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ൾ.

തു​ട​ർ​ന്ന്​ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ർ അ​നി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ൽ ഒ​പ്പ്​ വ​യ്പ്പി​ച്ച ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ചെ​യ്ത​തി​ന്‍റെ മ​ഷി വി​ര​ലി​ൽ പു​ര​ട്ടി. തു​ട​ർ​ന്ന്​ ര​ഹ​സ്യ ബാ​ല​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഔ​സേ​പ്പ​ച്ച​ൻ പെ​ട്ടി​യി​ൽ വോ​ട്ട് നി​ക്ഷേ​പി​ച്ചു. മൈ​ക്രോ ഒ​ബ്സ​ർ​വ​ർ ഗി​രീ​ഷ്​ കു​മാ​റും ഉ​ണ്ടാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി രാ​ഷ്ട്രീ​യ​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു ഔ​സേ​പ്പ​ച്ച​ൻ. സ്വാ​ത​ന്ത്ര്യ​ത്തി​നു മു​മ്പ് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട നി​കു​തി​ദാ​യ​ക സം​ഘ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന്​ ഔ​സേ​പ്പ​ച്ച​നെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​വും കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ച്ചു. തു​ട​ർ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം കേ​ര​ളാ കോ​ൺ​ഗ്ര​സ് രൂ​പീ​ക​രി​ച്ച​പ്പോ​ൾ അ​തി​ൽ ചേ​ർ​ന്നു. മൂ​ന്നാ​നി വാ​ർ​ഡി​ൽ 25 വ​ർ​ഷ​ത്തോ​ളം കേ​ര​ളാ കോ​ൺ​ഗ്ര​സി​ന്‍റെ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സ്ഥാ​ന​ത്തേ​യ്ക്കു മ​ത്സ​രി​ക്കാ​ൻ ല​ഭി​ച്ച അ​വ​സ​രം നി​ര​സി​ച്ചു. പി​ന്നീ​ട് മൂ​ന്നാ​നി​യി​ൽ നി​ന്നും ഇ​ഞ്ചി​കാ​വി​ലേ​ക്ക് താ​മ​സം മാ​റി.

അ​വി​ടെ താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു പോ​കു​ന്ന വ​ഴി ടാ​ർ ചെ​യ്യി​ക്കാ​ൻ കെ.​എം മാ​ണി, വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ൽ എ​ന്നി​വ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​പ്പി​ച്ചു. വി​ശ്ര​മ​ജീ​വി​തം ന​യി​ച്ച ഔ​സേ​പ്പ​ച്ച​നെ കാ​ണാ​ൻ മ​ന്ത്രി​യാ​യി​രി​ക്കെ കെ.​എം മാ​ണി എ​ത്തു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ലാ​യു​ടെ പ്ര​ഥ​മ ബി​ഷ​പ്പാ​യ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​യ​ലി​ലി​ന്‍റെ സ​ഹോ​ദ​രീ പു​ത്ര​നാ​ണ് ഔ​സേ​പ്പ​ച്ച​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionsVoteshomeKerala Assembly Election 2026
News Summary - Ouseppachan, 104 years old, votes at home in Moolayilthota
Next Story