വായ്പക്കാർക്ക് 30.64 ലക്ഷം രൂപ ഇൻസെന്റിവ് നൽകി ഒറ്റപ്പാലം കോ.ഓപറേറ്റിവ് അർബൻ ബാങ്ക്
text_fieldsഒറ്റപ്പാലം കോഓപറേറ്റിവ് അർബൻ ബാങ്ക് സംഘടിപ്പിച്ച വായ്പ മേളയിൽ ബാങ്ക് ചെയർമാൻ യു. രാജഗോപാലൻ
ഇൻസെന്റിവ് സമ്മാനിക്കുന്നു
ഒറ്റപ്പാലം: വായ്പ കൃത്യമായി തിരിച്ചടച്ച അംഗങ്ങൾക്ക് ഇൻസെന്റിവ് നൽകി ഒറ്റപ്പാലം കോഓപറേറ്റിവ് അർബൻ ബാങ്ക്. 2024-‘25 സാമ്പത്തിക വർഷം എല്ലാ മാസവും കൃത്യമായി മുടക്കം കൂടാതെ വായ്പ തിരിച്ചടച്ച വായ്പക്കാർക്കാണ് അടച്ച പലിശയുടെ 10 ശതമാനം ഇൻസെന്റിവായി വിതരണം ചെയ്തത്. കൃത്യമായി വായ്പ തിരിച്ചടച്ച 571 പേർക്കായി 30,64,311 രൂപയാണ് ബാങ്ക് തിരിച്ചു നൽകിയത്.
പ്രവർത്തനപരിധിയിലുള്ള ഒറ്റപ്പാലം നഗരസഭയിലും വാണിയംകുളം, അനങ്ങനടി, അമ്പലപ്പാറ, മണ്ണൂർ, ലക്കിടി-പേരൂർ ഗ്രാമപഞ്ചായത്തുകളിലും ബാങ്ക് സംഘടിപ്പിച്ച കസ്റ്റമർ മീറ്റിലും വായ്പമേളയിലുമാണ് ഇൻസെന്റിവ് വിതരണം ചെയ്തത്. കൃത്യമായി വായ്പ തിരിച്ചടക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇൻസെന്റിവ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് ചെയർമാൻ യു. രാജഗോപാലൻ പറഞ്ഞു.
ബാങ്ക് മാനേജിങ് ഡയറക്ടർ ഡോ.എം. രാമനുണ്ണി, ജനറൽ മാനേജർ ഇൻ ചാർജ് എസ്. സഞ്ജീവ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കസ്റ്റമർ മീറ്റും വായ്പമേളയും നൂറുകണക്കിനാളുകളുടെ പങ്കാളിത്തത്താൽ വൻ വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

