Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോ​ട്ട​യം ജില്ലയിൽ...

കോ​ട്ട​യം ജില്ലയിൽ ഇന്ന്​ ഓറഞ്ച് അ​െലർട്ട്; 24 വരെ മഞ്ഞ അലെർട്ട്

text_fields
bookmark_border
കോ​ട്ട​യം ജില്ലയിൽ ഇന്ന്​ ഓറഞ്ച് അ​െലർട്ട്;  24 വരെ മഞ്ഞ അലെർട്ട്
cancel
camera_alt

വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​മ്മാ​ന​പ്പ​ള്ളി​യി​ൽ​നി​ന്ന്​ ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക്​ കുഞ്ഞു​മാ​യി എ​ത്തു​ന്ന കു​ടും​ബം                                                                                                ചിത്രം- ദി​ലീ​പ്​ പു​ര​ക്ക​ൽ

കോ​ട്ട​യം: ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യാ​ഴാ​ഴ്​​ച ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 115.6 മു​ത​ൽ 204.4 മി​ല്ലീ​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന​തി​നെ​യാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ ഒ​ക്‌​ടോ​ബ​ർ 22 മു​ത​ൽ 24വ​രെ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മ​ഞ്ഞ അ​ലെ​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ അ​ള​വി​ൽ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. മ​റ്റു ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക. കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും പോ​സ്​​റ്റു​ക​ൾ ത​ക​ർ​ന്നു​വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്.

പൊ​തു​ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ
• കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മ്പോ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്ക​രു​ത്. മ​ര​ച്ചു​വ​ട്ടി​ൽ വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യ​രു​ത്.
• വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ങ്ങ​ളു​ടെ അ​പ​ക​ട​ക​ര​മാ​യ ചി​ല്ല​ക​ൾ വെ​ട്ടി​യൊ​തു​ക്ക​ണം. അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ പൊ​തു​യി​ട​ങ്ങ​ളി​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണം.
• ഉ​റ​പ്പി​ല്ലാ​ത്ത പ​ര​സ്യ​ബോ​ർ​ഡു​ക​ൾ, ഇ​ല​ക്ട്രി​ക് പോ​സ്​​റ്റു​ക​ൾ, കൊ​ടി​മ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ക​ട​പു​ഴ​കി വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കാ​റ്റും മ​ഴ​യും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് അ​വ ശ​രി​യാ​യ രീ​തി​യി​ൽ ബ​ല​പ്പെ​ടു​ത്തു​ക​യോ അ​ഴി​ച്ചു​െ​വ​ക്കു​ക​യോ ചെ​യ്യ​ണം. മ​ഴ​യും കാ​റ്റു​മു​ള്ള​പ്പോ​ൾ ഇ​തി​െൻറ ചു​വ​ട്ടി​ലും സ​മീ​പ​ത്തും നി​ൽ​ക്കു​ക​യോ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യോ ചെ​യ്യ​രു​ത്.
•ചു​വ​രി​ലോ മ​റ്റോ ചാ​രി​െ​വ​ച്ച കോ​ണി പോ​ലെ​യു​ള്ള കാ​റ്റി​ൽ വീ​ണു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് വ​സ്തു​ക്ക​ളും ക​യ​റു​പ​യോ​ഗി​ച്ച് കെ​ട്ടി​വെ​ക്ക​ണം.
•കാ​റ്റു​വീ​ശി​ത്തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ വീ​ടു​ക​ളി​ലെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ട​ണം. ജ​ന​ലു​ക​ളു​ടെ​യും വാ​തി​ലു​ക​ളു​ടെ​യും സ​മീ​പ​ത്ത് നി​ൽ​ക്കാ​തി​രി​ക്കു​ക. വീ​ടി​െൻറ ടെ​റ​സി​ലും നി​ൽ​ക്ക​രു​ത്.
•ഓ​ല മേ​ഞ്ഞ​തോ ഷീ​റ്റ് പാ​കി​യ​തോ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തോ ആ​യ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​ധി​കൃ​ത​രു​മാ​യി (1077) മു​ൻ​കൂ​ട്ടി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ​ണം.
•കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കു​മ്പോ​ൾ വൈ​ദ്യു​തി ക​മ്പി​ക​ളും പോ​സ്​​റ്റു​ക​ളും പൊ​ട്ടി​വീ​ഴാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ 1912 എ​ന്ന ക​ൺ​ട്രോ​ൾ റൂ​മി​ലോ 1077 എ​ന്ന ന​മ്പ​റി​ൽ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ക​ൺ​ട്രോ​ൾ റൂ​മി​ലോ വി​വ​രം അ​റി​യി​ക്കു​ക.
•പ​ത്രം-​പാ​ൽ വി​ത​ര​ണ​ക്കാ​ർ പോ​ലെ അ​തി​രാ​വി​ലെ ജോ​ലി​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വ​ഴി​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും മ​റ്റും വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്.
•കൃ​ഷി​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​നു​ക​ളും ​െപാ​ട്ടി​വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്.
•നി​ർ​മാ​ണ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കു​മ്പോ​ൾ ജോ​ലി നി​ർ​ത്തി​െ​വ​ച്ച് സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്ക് മാ​റി​നി​ൽ​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Orange Alertyellow alertheavy rain
News Summary - Orange alert today in Kottayam district; Yellow alert up to 24
Next Story