Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉമ്മന്‍...

ഉമ്മന്‍ ചാണ്ടിയുടെഅനൗണ്‍സ്മെൻറ്​; ഒാടിയെത്തിയപ്പോൾ ശബ്​ദം മാത്രം

text_fields
bookmark_border
ഉമ്മന്‍ ചാണ്ടിയുടെഅനൗണ്‍സ്മെൻറ്​; ഒാടിയെത്തിയപ്പോൾ ശബ്​ദം മാത്രം
cancel

തിരുവഞ്ചൂര്‍: മണര്‍കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി സാബു ചെറിയാ​െൻറ പ്രചാരണത്തി​െൻറ മൈക്ക് അനൗണ്‍സ്മെൻറ്​ നടത്തിയത് ഉമ്മന്‍ ചാണ്ടി ! അനൗണ്‍സ്മെൻറ്​ വാഹനം പ്രചാരണം തുടങ്ങിയപ്പോള്‍ മൈക്കിലൂടെയുള്ള ശബ്​ദം തിരിച്ചറിഞ്ഞ നാട്ടുകാര്‍ തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ ഓടിയെത്തി.

എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ ശബ്​ദം മാത്രമായിരുന്നു ഉണ്ടായിരുന്നത്, ആളില്ലായിരുന്നു. കാര്യം അറിഞ്ഞപ്പോള്‍ പലരും നിരാശരായി. സാബു ചെറിയാനുവേണ്ടി ഉമ്മന്‍ ചാണ്ടി വോട്ട് അഭ്യര്‍ഥിക്കുന്ന ഓഡിയോ നേര​േത്ത റെക്കോഡ്​​ ചെയ്തത് ഉപയോഗിച്ചായിരുന്നു അനൗണ്‍സ്മെൻറ്​. എല്ലാ തെരഞ്ഞെടുപ്പിലും ഒരു തവണയെങ്കിലും ഈ പ്രദേശത്ത് വരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇത്തവണ എത്താന്‍ സാധിച്ചിട്ടില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയിമോന്‍ വാളാട്ടും എന്‍.ഡി.എ സ്ഥാനാര്‍ഥി സിന്ധു അനില്‍കുമാറുമാണ് സാബുവി​െൻറ എതിരാളികള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyannouncementPanchayat election 2020
Next Story