പുതുപ്പള്ളിയിൽ പദയാത്രയുമായി ഉമ്മൻ ചാണ്ടി
text_fieldsകോട്ടയം: കേന്ദ്രത്തിെൻറ കാർഷിക നിയമങ്ങൾക്കെതിരെ മുൻ ഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബുധനാഴ്ച പദയാത്ര നടത്തും. രാവിലെ 7.30ന് തോട്ടയ്ക്കാട്ടുനിന്ന് പുതുപ്പള്ളി കവലയിലേക്കാണ് പദയാത്ര. കോൺഗ്രസ് തോട്ടയ്ക്കാട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദയാത്ര സംഘടിപ്പിക്കുന്നത്.
9.30ന് പുതുപ്പള്ളി കവലയിൽ സമാപിക്കും. കെ.പി.സി.സി, ഡി.സി.സി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിെൻറ കീഴിലുള്ള പുതുപ്പള്ളി, മണർകാട് പഞ്ചായത്തുകളുടെ ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തിരുന്നു.
25 വര്‍ഷത്തിന് ശേഷമായിരുന്നു പുതുപ്പള്ളി പഞ്ചായത്ത് യു.ഡി.എഫില്‍നിന്ന് എല്‍ഡി.എഫ് പിടിച്ചെടുത്തത്. സമീപത്തെ മറ്റ് പഞ്ചായത്തുകളിലും യു.ഡി.എഫിന് തിരിച്ചടിയേറ്റിരുന്നു. ഇതിനുപിന്നാലെയാണ് കാൽനടയാത്ര.

