Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉമ്മൻ ചാണ്ടിയെ കോട്ടയം...

ഉമ്മൻ ചാണ്ടിയെ കോട്ടയം ജില്ല പഞ്ചായത്ത് ആദരിക്കും

text_fields
bookmark_border
ഉമ്മൻ ചാണ്ടിയെ കോട്ടയം ജില്ല പഞ്ചായത്ത് ആദരിക്കും
cancel

കോട്ടയം: നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ജില്ല പഞ്ചായത്ത് ആദരിക്കും. വ്യാഴാഴ്​ച​ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന സുവർണ ജൂബിലി സമ്മേളനത്തിൽ പുരസ്കാരവും സുവർണ ജൂബിലി സ്മാരക ഫലകവും കൈമാറുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

വൈസ് പ്രസിഡൻറ്​ ഡോ. ശോഭാ സലിമോൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സക്കറിയാസ് കുതിരവേലി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പെണ്ണമ്മ ജോസഫ്, സെക്രട്ടറി സിജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

എലിക്കുളത്ത് പായസവിതരണം

കൂരാലി: 50ാം വാർഷിക ആഘോഷത്തിന് എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈകീട്ട് 4.30ന് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന പരിപാടി ടെലിവിഷനിൽ തത്സമയം കാണുന്നതിന് കൂരാലി, മഞ്ചക്കുഴി, കോപ്രാക്കളം എന്നിവിടങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്​. പായസവിതരണവും ഉണ്ടായിരിക്കുമെന്ന് മണ്ഡലം പ്രസിഡൻറ്​ ജോഷി കെ.ആൻറണി അറിയിച്ചു.

പാലായിൽ ബിഗ്​ സ്​ക്രീനിൽ തത്സമയം

പാലാ: കോട്ടയത്ത് എ.​െഎ.സി.സി അധ്യക്ഷ സോണിയ ഗാന്ധി ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തി​െൻറ സുവര്‍ണ ജൂബിലിയാഘോഷം പൊതുജനങ്ങള്‍ക്ക് വൈകീട്ട്​ 4.30 മുതല്‍ തത്സമയം കാണുന്നതിന് പാലായിലും ബ്ലോക്കിലെ പഞ്ചായത്ത് ആസ്ഥാനങ്ങളിലും ലൈവ് ടെലികാസ്​റ്റ്​ നടത്തുന്നതിനും ക്രമീകരണം പൂര്‍ത്തിയാക്കിയതായി ബ്ലോക്ക് പ്രസിഡൻറ്​ പ്രഫ. സതീശ് ചൊള്ളാനി അറിയിച്ചു. പാലാ ടൗണില്‍ ളാലം ജങ്​ഷനില്‍ 4.30 മുതല്‍ ബിഗ് സ്‌ക്രീനില്‍ ഉദ്ഘാടനത്തി​െൻറ ലൈവ് ടെലികാസ്​റ്റ്​ ഉണ്ടായിരിക്കും.

ചങ്ങനാശ്ശേരിയിൽ 25 കേന്ദ്രങ്ങളിൽ വിപുല സംവിധാനം

ചങ്ങനാശ്ശേരി: ഉമ്മൻ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തി​െൻറ സുവർണജൂബിലി ആഘോഷങ്ങൾ നിയോജക മണ്ഡലത്തിലെ 25 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് വലിയ സ്ക്രീനിലൂടെ കാണാൻ സൗകര്യം ഒരുക്കിയതായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ ആൻറണി കുന്നുംപുറം, എം.ഡി. ദേവരാജൻ എന്നിവർ അറിയിച്ചു.

യൂത്ത് കോൺഗ്രസ്​ നേർച്ചയും വഴിപാടും

ചങ്ങനാശ്ശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ പ്രവേശനത്തി​െൻറ 50ാം വാർഷികത്തിനോട് അനുബന്ധിച്ച്​ യൂത്ത് കോൺഗ്രസ് ടൗൺ വെസ്​റ്റ്​ മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ മൃത്യുഞ്​ജ ഹോമവും രക്തപുഷ്പാഞ്​ജലി അടക്കം വിവിധ വഴിപാടും സെൻറ്​ മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വിശുദ്ധ കുർബനയും അർപ്പിക്കുമെന്ന് മണ്ഡലം പ്രസിഡൻറ്​ എം.എ. സജ്ജാദ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyPolitical Career
News Summary - Oommen Chandy at 50 Years of Political Career
Next Story