ഓൺലൈൻ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
text_fieldsറജി നാസ്
തിരുവല്ല: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. പാലക്കാട് തൃത്താല കുറുങ്കാട്ടിൽ റജി നാസിനെയാണ്(36) തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി ഒഴിവ് എന്ന പേരിൽ ഓൺലൈനിൽ അറിയിപ്പ് നൽകിയശേഷം വിവിധ പേരുകളിലായി പണം കവരുകയായിരുന്നു. ഓൺലൈൻ ടാസ്കുകൾ ചെയ്താൽ കൂടുതൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലെ വാടക അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചായിരുന്നു തട്ടിപ്പ്.
ഏകദേശം 28 ലക്ഷത്തോളം രൂപ പ്രതികൾ തട്ടിയെടുത്തിട്ടുണ്ട്. സമാന കുറ്റകൃത്യത്തിന് കർണാടക പൊലീസ് റജി നാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ തിരുവല്ല പൊലീസ് ഇൻസ്പെക്ടർ കെ.എസ്. സുജിത്തിന്റെ നേതൃത്വത്തിൽ പാലക്കാടുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാഡോ ടീം അംഗങ്ങളായ അവിനാശ്, ജോജോ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

