Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​ട്രയൽ റണ്ണിനിടെ...

​ട്രയൽ റണ്ണിനിടെ പൊലീസ്​ ജീപ്പിടിച്ച്​ ഒരാൾക്ക്​ പരിക്ക്

text_fields
bookmark_border
police jeep
cancel
camera_alt

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ പൊ​ലീ​സ്​ ജീ​പ്പ്

കോ​ട്ട​യം: ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ്​ ന​ട​ത്തി​യ ട്ര​യ​ൽ റ​ണ്ണി​നി​ടെ അ​പ​ക​ടം. പൊ​ലീ​സ് ജീ​പ്പി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ​യും​കൊ​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​ലേ​ക്കു​പോ​യ ആം​ബു​ല​ൻ​സും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​തി​ലും ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്​​ച ​ൈവ​കീ​ട്ട്​ അ​ഞ്ചി​ന്​ പാ​മ്പാ​ടി ടൗ​ണി​ലാ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ന്ന പ​ങ്ങ​ട കൊ​ട്ടാ​ര​ത്തി​ൽ കെ.​കെ. വി​ജ​യ​നെ(60) പൊ​ലീ​സ് ജീ​പ്പി​ടി​ച്ചു.

ഇ​യാ​ളെ ആ​ദ്യം പാ​മ്പാ​ടി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്ന്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ആം​ബു​ല​ൻ​സ് മ​റ്റൊ​രാ​ളെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പാ​ടി കാ​ള​ച്ച​ന്ത​ക്ക്​ സ​മീ​പം കോ​ത്ത​ല വ​ട്ടു​ക​ളം​സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ​യാ​ണ്​ (40)​ ആം​ബു​ല​ൻ​സ്​ ഇ​ടി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ പാ​മ്പാ​ടി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ്ര​ദേ​ശ​ങ്ങ​ൾ ഇ​ന്ന്​ ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ക്കും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി കോ​ട്ട​യ​ത്തു​നി​ന്ന്​ പൊ​ലീ​സ്​ മു​ണ്ട​ക്ക​യ​ത്തേ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച ന​ട​ത്തി​യ ട്ര​യ​ൽ റ​ണ്ണി​നി​ട​യാ​ണ്​ സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police jeep
News Summary - One injured in police jeep crash
Next Story