Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅറിഞ്ഞുണ്ടോണം സദ്യ

അറിഞ്ഞുണ്ടോണം സദ്യ

text_fields
bookmark_border
അറിഞ്ഞുണ്ടോണം സദ്യ
cancel

കോട്ടയം: മാവേലിയായാൽ കുടവയറുവേണം. കുടവയറില്ലാത്ത മാവേലിയെ നമ്മളാരും കണ്ടിട്ടില്ല. വയറുനിറയെ ഓണസദ്യ കഴിച്ചതി​െൻറ സംതൃപ്​തിയാണ്​ മാവേലിയുടെ ഈ കുടവയറെന്നാണ്​ കുട്ടിക്കാലത്ത്​ നമുക്ക്​ മുതിർന്നവർ പറഞ്ഞുതന്നിട്ടുള്ളത്​. ഓണമെന്നാൽ മലയാളിക്ക്​ വിഭവസമൃദ്ധമായ ഓണസദ്യ തന്നെയാണ്​. അത്തം തുടങ്ങിയാൽ പിന്നെ ഉത്രാടം വരെ സദ്യയൊരുക്കാനുള്ള ഓട്ടത്തിലാണ്​. ഈ ഓട്ടത്തി​െൻറ ഫലമാണ്​ തിരുവോണനാളിലെ സദ്യ.

എരിവ്​, പുളി, ഉപ്പ്​, മധുരം, കയ്​പ്പ്​, ചവർപ്പ്​ എന്നീ ആറുരസങ്ങളും ചേർന്നതാണ്​ ഓണസദ്യ. കറിക്കൂട്ടുകളും പായസവുമൊക്കെയായി സദ്യ കഴിച്ചാൽ പിന്നെ ഒന്നു മയങ്ങിപ്പോവും. അതുകഴിഞ്ഞേയുള്ളൂ ഓണക്കളികൾ. സദ്യ ​വെറുതെയങ്ങ്​ വിളമ്പി കഴിച്ചാൽ മതിയോ. പോരാ. വിളമ്പാനും കഴിക്കാനുമുണ്ട്​ ചിട്ടവട്ടങ്ങൾ.

ഇന്നത്തെ കാലത്ത്​ അതേക്കുറിച്ച്​ അത്രയൊന്നും ശ്രദ്ധിക്കാറി​ല്ലെങ്കിലും പഴമക്കാർക്ക്​ ആ ശീലങ്ങൾ നിർബന്ധമാണ്​. സദ്യവിഭവങ്ങളിലും ​വിളമ്പലിലും തെക്കും വടക്കും എന്നുമാത്രമല്ല പ്രാദേശിക വകഭേദങ്ങളുമുണ്ട്​. ഇതൊന്നും നോക്കാതെ സദ്യ കഴിക്കുന്നവരുമുണ്ട്​. തെക്കൻ ജില്ലകളിൽ വലത്തുനിന്ന്​ ഇടത്തേക്കാണ്​ വിഭവങ്ങൾ വിളമ്പുക. എന്നാൽ, വടക്കോട്ട്​ ചെല്ലു​േമ്പാൾ ഇടത്തുനിന്ന്​ വിളമ്പിത്തുടങ്ങും. ചെറുപയർ പരിപ്പ്​ കൊണ്ടാണ്​​ തെക്കൻ സദ്യയിലെ പരിപ്പുകറിയെങ്കിൽ വടക്കോട്ട്​ അത്​ സാമ്പാർ പരിപ്പ്​ ആണ്​. പച്ചമോര്​ കഴിച്ചാണ്​ തെക്കൻ സദ്യ അവസാനിപ്പിക്കുന്നതെങ്കിൽ വടക്ക്​ പച്ചമോരി​െൻറ സ്​ഥാനം രസത്തിനാണ്​.

തെക്കൻ സദ്യയിലാവ​ട്ടെ രസത്തിന്​ ഇടമില്ല. സദ്യ വിളമ്പാൻ തുമ്പ്​ മുറിക്കാത്ത വാഴയില തന്നെ വേണം. ഇല വെക്കു​േമ്പാൾ വെട്ട്​ വലത്തേക്ക്​ എന്നാണ്​ വെപ്പ്​. അതായത്​ വെട്ടുള്ള ഭാഗം വലത്തേക്കും ഇലത്തുമ്പ്​ ഇടത്തേക്കും.

ഇല വെച്ചുകഴിഞ്ഞാൽ വിളമ്പാം. വലത്തുനിന്ന്​ പച്ചടി, കിച്ചടി, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, കൂട്ടുകറി, ഇഞ്ചിക്കറി, അച്ചാറുകൾ (നാരങ്ങ, മാങ്ങ, ഇഞ്ചി), ശർക്കരവരട്ടി, ഉപ്പേരി (ചിലയിടങ്ങളിൽ ചേന വറുത്തതും കപ്പ വറുത്തതും വെക്കും), പഴം, പപ്പടം. വലത്തുനിന്നാണ്​ കറികൾ കഴിച്ചുതുട​േങ്ങണ്ടതും. ഇനി ചോറുവിളമ്പാം. ചോറിന്​ ആദ്യം പരിപ്പൊഴിക്കും. നെയ്യും പപ്പടവും കൂട്ടിയാണ്​ ഇത്​ കഴിക്കുക. അത്​ കഴിഞ്ഞാൽ ​സാമ്പാർ.

പിന്നെ പായസം. അടപ്രഥമനാണ്​ തെക്കൻ സദ്യകളിലെ പ്രധാന പായസം. എന്നാൽ, തൃശൂരുകാർക്ക്​ പാലട കഴിഞ്ഞേയുള്ളൂ മ​റ്റേത്​ പായസവും.

പായസത്തി​െൻറ മധുരത്തെ നിലക്കുനിർത്താൻ നാരങ്ങഅച്ചാർ കൂട്ടിത്തൊടാം. പായസം പഴംകൂട്ടി കഴിച്ചുകഴിഞ്ഞാൽ അൽപം കൂടെ ചോറ്​ പുളിശ്ശേരി കൂട്ടി അകത്താക്കും. അപ്പോഴേക്കും ഇലയിലെ കറികളെല്ലാം തീർന്നിരിക്കണം.

അവസാനം കൈയിലൊഴിച്ചുകഴിക്കാൻ അൽപം പച്ചമോരോ രസമോ. ഒന്നും ബാക്കിയാക്കാതെ കഴിച്ച്​ ഇല തുടച്ചുതന്നെ കഴിക്കണം. സദ്യയിൽ ചിട്ടവട്ടങ്ങൾ പാലിക്കണമെന്ന്​​ തിരുവിതാംകൂറുകാർക്ക്​ ഏറെ നിർബന്ധമാണ്​. വടക്കോട്ടുപോകുന്തോറും മീനും ഇറച്ചിയും ഇലയിൽ ഇടംപിടിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam sadhyaOnam 2020
News Summary - Onam sadhya in kerala
Next Story