ആവശ്യത്തിന് ട്രോളിയും വീൽചെയറുമില്ല; കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾക്ക് ദുരിതം തന്നെ
text_fieldsഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ ഒ.പി വിഭാഗത്തിൽ ആവശ്യത്തിന് ട്രോളി, വീൽ ചെയർ എന്നിവ ഇല്ലാത്തതിനാൽ രോഗികൾക്ക് ദുരിതം. ദിവസേന ഒ.പി വിഭാഗത്തിൽ കൈകാൽ ഒടിഞ്ഞും ശാരീരിക അവശത നേരിട്ട് നടക്കാൻ വയ്യാതെയും നൂറുകണക്കിനാളുകളാണ് ഡോക്ടറെ കാണാനെത്തുന്നത്.
ഒ.പി വിഭാഗത്തിന് മുന്നിൽ ആംബുലൻസിലോ മറ്റു വാഹനത്തിലോ എത്തുന്ന ഇവർക്ക് യഥാസമയം പ്രവേശിക്കാൻ ട്രോളിയോ വീൽ ചെയറോ ലഭിക്കാറില്ല. ഏറെ നേരം ഒ.പിയുടെ മുന്നിൽ വാഹനത്തിൽ തന്നെ കാത്തിരിക്കണം. 25ഓളം ട്രോളിയും അതിനടുത്ത് വീൽ ചെയറുമാണുള്ളത്. എന്നാൽ ഇതിലേറെയൊണ് രോഗികളുടെ എണ്ണം. ട്രോളി, വീൽ ചെയർ എന്നിവയുടെ എണ്ണം വർധിപ്പിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

