Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോൺഗ്രസിന്​​...

കോൺഗ്രസിന്​​ തിരിച്ചടിയില്ല; ​ജോസ്​ പക്ഷത്തിന്​ സീറ്റ്​ കുറഞ്ഞതായി ഡി.സി.സി നേതൃയോഗം

text_fields
bookmark_border
No setback for Congress;
cancel

കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെങ്കിലും കോൺഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന്​ ഡി.സി.സി. പ്രസിഡൻറ്​ ജോഷി ഫിലിപ്പ്​.

ജില്ലയിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ വിജയിപ്പിച്ചത്​ കോൺഗ്രസാണ്​. പാർട്ടിക്ക്​ തിരിച്ചടിയുണ്ടായെന്ന പ്രചാരണം ശരിയല്ല. ജോസ്​ പക്ഷത്തിന്​ 104 സീറ്റാണ്​ കുറഞ്ഞത്​. ജോസ്​.കെ.മാണി തിരിച്ചടിയുടെ വ്യാപ്​തി മറച്ചു​െവക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ത​േദ്ദശതെര​ഞ്ഞെടുപ്പ്​ ഫലം അവലോകനം ചെയ്യാൻ ചേർന്ന ഡി.സി.സി നേതൃയോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ജോഷി ഫിലിപ്പ്​.

സ്​പെഷൽ പോസ്​റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടത്തിയതായും നേതൃയോഗം ആരോപിച്ചു.

ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും. കോവിഡ്​ രോഗികളുമായി ഇടപെട്ടുവെന്ന് പ്രചരിപ്പിച്ച് ജില്ലയിൽ നിരവധി കോൺഗ്രസ് ​സ്​ഥാനാർഥികളെയും പ്രവർത്തകരെയും തെരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തുനിന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്​ഥർ അകറ്റി നിർത്തിയതായും യോഗത്തിൽ പരാതിയുയർന്നു. ഒഴിവുള്ള എല്ലാ പദവികളും നികത്തുന്നതിനും ബ്ലോക്ക്- മണ്ഡലം കമ്മിറ്റി പുനഃസംഘടന ഉടൻ പൂർത്തിയാക്കും. തെരഞ്ഞെടുപ്പ്​ ഫലങ്ങൾ അവലോകനം ചെയ്യാൻ നിയോജകമണ്ഡലം നേതൃയോഗങ്ങൾ തിങ്കളാഴ്​ച വൈകീട്ട്​ മൂന്നിനും ബ്ലോക്ക്തല യോഗങ്ങൾ 22 നും മണ്ഡലം നേതൃയോഗങ്ങൾ 23 നും ചേരും.

നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയിൽ ശക്തമായ പ്രവർത്തന-പ്രചാരണ പരിപാടികളാരംഭിക്കാനും തീരുമാനിച്ചു. നിയോജകമണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെ.പി.സി.സി സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ഇവരുമായി സഹകരിച്ച്​ വോ​ട്ടേഴ്​സ്​ ലിസ്​റ്റിൽ പേരുചേർക്കുന്ന പ്രവർത്തനങ്ങൾക്ക്​ തുടക്കമിടാൻ ബ്ലോക്ക്​- മണ്ഡലം കമ്മിറ്റികൾക്ക്​ യോഗം നിർദേശം നൽകി.

ഉമ്മൻ ചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ്​ ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എൽ.എ, കെ.പി.സി.സി വൈസ്​പ്രസിഡൻറ്​ ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ. ടോമികല്ലാനി, എം.എം. നസീർ, ഡോ. പി.ആർ. സോനാ, മഹിള കോൺഗ്രസ്​ പ്രസിഡൻറ്​​ ലതികാസുഭാഷ്, കുര്യൻ ജോയി, ജോസി സെബാസ്​റ്റ്യൻ, പി.എസ്​. രഘുറാം, നാട്ടകം സുരേഷ്, സുധാ കുര്യൻ, ജാൻസ്​ കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.

വിവിധ നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിമാർ

പാലാ- സി.ആർ. പ്രാണകുമാർ

കടുത്തുരുത്തി- സുനിൽ പി. ഉമ്മൻ

വൈക്കം- ഐ.കെ. രാജു

ഏറ്റുമാനൂർ- റിങ്കു ചെറിയാൻ

കോട്ടയം- എൻ. രവി

പുതുപ്പള്ളി- അനീഷ് വരിയ്ക്കണ്ണാമല

ചങ്ങനാശ്ശേരി- ജോൺ വിനീഷ്യസ്​

കാഞ്ഞിരപ്പള്ളി- എസ്​.കെ. അശോക്​കുമാർ

പൂഞ്ഞാർ- എൻ. ഷൈലാജ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress
News Summary - No setback for Congress
Next Story