സുരക്ഷ നടപടിയില്ല; അപകടമൊഴിയാതെ എസ്.ആർ.വി വളവ്
text_fieldsചിറക്കടവ് എസ്.ആർ.വി വളവിൽ സംസ്ഥാന പാതയിലേക്ക് മറ്റൊരു റോഡ് ചേരുന്ന ഭാഗം
പൊൻകുന്നം: അപകടം പതിവായ പൊൻകുന്നം-മണിമല റോഡിലെ ചിറക്കടവ് എസ്.ആർ.വി വളവിൽ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യം.സംസ്ഥാനപാതയായ പുനലൂർ-പൊൻകുന്നം റോഡിലെ ചിറക്കടവ് എസ്.ആർ.വി വളവിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. മുമ്പും നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി-മണിമല റൂട്ടിലെ നവീകരണപ്രവർത്തനംമൂലം ബസുകൾ പോകുന്നത് വളവിൽ വന്നുചേരുന്ന മൂങ്ങത്ര റോഡിലൂടെയാണ്. ഈ റോഡിലേക്ക് ബസ് തിരിഞ്ഞുകയറാൻ ശ്രമിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം കാറുമായി കൂട്ടിയിടിച്ചത്. ഹൈവേയിൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഇവിടെ മറ്റൊരു റോഡ് വന്നുചേരുന്നത് തിരിച്ചറിയാനാവുംവിധം ബോർഡില്ല. അതിനാൽ വേഗം കുറക്കാതെയാണ് വളവിൽ ഇരുവശത്തേക്കും വാഹനങ്ങളുടെ പോക്ക്. സംസ്ഥാനപാതയായി നവീകരിച്ചപ്പോൾ വളവ് ഒഴിവാക്കാൻ പാകത്തിന് സ്ഥലമെടുപ്പ് പൂർത്തിയാക്കാത്തതാണ് മുഖ്യകാരണം. നിലവിലെ വളവിൽ മുന്നൊരുക്കനടപടി സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾ തുടരുമെന്നുറപ്പ്.
രാത്രി വെളിച്ചക്കുറവുമൂലം വളവിന്റെ കാഠിന്യം ഡ്രൈവർമാർ തിരിച്ചറിയാത്തതും പ്രശ്നമാണ്. വളവിൽ മുന്നറിയിപ്പ് ബോർഡുകളും മറ്റ് സുരക്ഷാനടപടികളും സ്വീകരിച്ചാൽ അപകടം ഒഴിവാക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

