Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയാത്രക്കാരില്ല;...

യാത്രക്കാരില്ല; ബംഗളൂരു സർവിസ്​ രണ്ടാംദിവസവും റദ്ദാക്കി

text_fields
bookmark_border
യാത്രക്കാരില്ല; ബംഗളൂരു സർവിസ്​ രണ്ടാംദിവസവും റദ്ദാക്കി
cancel

കോ​​ട്ട​​യം: ബംഗളൂരു മലയാളികൾക്കായി കെ.എസ്​.ആർ.ടി.സി തുടക്കമിട്ട സ്​പെഷൽ സർവിസിൽ യാത്രക്കാരില്ല. ഇതോടെ, കോട്ടയത്തുനിന്നുള്ള സർവിസ്​ രണ്ടാംദിനവും റദ്ദാക്കി. കോട്ടയത്തുനിന്ന്​ ഒരു സർവിസായിരുന്നു ബംഗളൂരുവിലേക്ക്​ കെ.എസ്​.ആർ.ടി.സി ആരംഭിച്ചത്​.

എല്ലാദിവസവ​ും വൈകീട്ട്​ പുറപ്പെട​ുന്ന തരത്തിലായിരുന്നു ഷെഡ്യൂൾ. ചൊവ്വാഴ്​ചയാണ്​ ഇതിനു തുടക്കമായത്​. അന്ന്​ 20 ​​പേ​​രാ​​ണ​്​ ഉണ്ടാ​​യി​​രു​​ന്നെങ്കിലും സർവിസ്​ നടത്തി. ബുധനാഴ്​ച ബംഗളൂരുവിലേക്ക്​ എ​​ട്ടുയാ​​ത്ര​​ക്കാ​​ർ മാ​​ത്രമായിരുന്നു ഉണ്ടായിരുന്നത്​. ഇ​​വ​​രി​​ൽ മൂ​​ന്നുപേ​​രെ പ​​ത്ത​​നം​​തി​​ട്ട​​-ബം​​ഗ​​ളൂ​​രു ബ​​സി​​ൽ അ​​യ​​ച്ചു.

അ​​ഞ്ചുപേ​​ർ യാ​​ത്ര റ​​ദ്ദാ​​ക്കി പ​​ണം തി​​രി​​കെ വാ​​ങ്ങി. വ്യാഴാഴ്​ച 22 പേരാണ്​ ബുക്ക്​ ചെയ്​തിരുന്നത്​. ഇത്രയും പേരുമായി സർവിസ്​ നടത്തുന്നത്​ ലാഭകരമല്ലെന്ന്​ കണ്ടതോടെ ഇതും റദ്ദാക്കി. ഇവരെ പത്തനംതിട്ട-ബംഗളൂരു ബസിൽ കയറ്റിവിടുകയായിരുന്നു. അടുത്തദിവസങ്ങളിലു​ം ബുക്കിങ്​ പേരിനു മാത്രമാണ്​.

ഈ സാഹചര്യത്തിൽ അടുത്തദിവസങ്ങളിലും സർവിസുണ്ടാവില്ലെന്നാണ്​ കെ.എസ്​.ആർ.ടി.സി അധികൃതർ നൽകുന്ന സൂചന. ബംഗളൂരുവിൽനിന്നുള്ള മടക്കസർവിസുകൾക്കും വേണ്ടത്ര യാത്രക്കാരില്ല. കഴിഞ്ഞദിവസം ബം​​ഗ​​ളൂ​​രു​​വി​​ൽ​​നി​​ന്ന്​ കോ​​ട്ട​​യ​​ത്തേ​​ക്കുള്ള സർവിസിൽ അ​​ഞ്ചുപേ​​ർ മാ​​ത്ര​​മായിരുന്നു സീറ്റ്​ ബു​​ക്ക്​ ചെ​​യ്തി​​രുന്നത്​. ഇ​​വ​​രെ എ​​റ​​ണാ​​കു​​ള​​ത്തി​​നു​​ള്ള ബ​​സി​​ൽ എ​​ത്തി​​ക്കുകയായിരുന്നു.

ഓ​​ണ​​ത്തോ​​ടുചേ​​ർ​​ന്ന തീ​​യ​​തി​​ക​​ളി​​ലും യാ​​ത്ര​​ക്കാ​​രു​​ടെ ബു​​ക്കിങ്​ ഏറെ കു​​റ​​വാ​​ണ്. ബം​​ഗ​​ളൂ​​രു​​വി​​ൽ​​നി​​ന്ന്​ കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യാ​​ൽ കോ​​വി​​ഡ് നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​യേ​​ണ്ടി​​ വ​​രു​​മെ​​ന്ന​​താ​​ണ്​ മ​​ല​​യാ​​ളി​​ക​​ൾ നാ​​ട്ടി​​ലെ​​ത്താ​​ൻ മ​​ടി​​ക്കു​​ന്ന​​തി​​ന്​ കാ​​ര​​ണം. അ​​തേ​​സ​​മ​​യം, ബം​​ഗ​​ളൂ​​രു​​വി​​ൽ ഇ​​ത്ത​​രം നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ല്ല​​താ​​നും.

മുൻവർഷങ്ങളിൽ ഓണക്കാലത്ത്​ ബംഗളൂരുവിൽനിന്ന്​ കേരളത്തിലേക്കുള്ള ബസുകളിലെല്ലാം വർതിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്​. മാസങ്ങൾക്ക്​ മുമ്പുതന്നെ ടിക്കറ്റുകളുടെ ബുക്കിങ്​ പൂർത്തിയാകുന്നതായിരുന്നു പതിവ്​. ​െക.എസ്​.ആർ.ടി.സിക്കൊപ്പം സ്വകാര്യ അന്തർസംസ്ഥാന ബസുകളിലും വലിയ തിരക്കായിരുന്നു. ഇത്​ മുതലെടുത്ത്​ നിരക്ക്​ ഉയർത്തുന്നതും പതിവായിരുന്നു. ഇത്തവണ നിശ്ചിത യാത്രക്കാർപോലും ഇല്ലാത്ത സ്ഥിതിയാണ്​.

കോവിഡിനെത്തുടർന്ന്​ ക്ലാസുകൾ ഇല്ലാത്തതിനാൽ ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽ പഠിച്ചിരുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും നാട്ടിലാണ്​. ഇതും തിരക്ക്​ കുറയാൻ കാരണമായി.

​െഎ.ടി ജീവനക്കാരിൽ വലിയവിഭാഗം വർക്ക്​ ഫ്രം ഹോമിലാണ്​. കോവിഡ്​ ഭീതിയും പലരെയും യാത്ര ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നുണ്ട്​. മുൻവർഷങ്ങളിൽ ട്രെയിനുകളിൽ കാലുകുത്താൻ സ്ഥലം കിട്ടാറുണ്ടായിരുന്നില്ല. യാ​​ത്ര​​ക്കാ​​രി​​ല്ലാ​​ത്ത​​തി​​നാ​​ൽ റെ​​യി​​ൽ​വേ കേ​​ര​​ള​​ത്തി​​ലേ​​ക്ക് സ്പെ​​ഷ​​ൽ ട്രെ​​യി​​നു​​ക​​ളൊ​​ന്നും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടുമില്ല.

കോട്ടയത്തുനിന്ന്​ മൂന്ന്​ ദീർഘദൂര സർവിസുകൾ

കോട്ടയം: പൊതുഗതാഗതത്തിന്​ ഏർപ്പെടുത്തിയ നിയന്ത്രണം ഓണക്കാലത്തോടനുബന്ധിച്ച്​ താൽ​ക്കാലികമായി ഒഴിവാക്കിയതോടെ കോട്ടയത്തുനിന്ന്​ വെള്ളിയാഴ്​ച മുതൽ ദീർഘദൂര സർവിസുകൾ.

ആദ്യദിനം തൃശൂർ, ​െകാട്ടാരക്കര എന്നിവിടങ്ങളിലേക്ക്​ മൂന്ന്​ സർവിസുകളാകും നടത്തുക. രാവി​​െല എട്ട്​- തൃശൂർ, ഏഴ്​ -​െകാട്ടാരക്കര, എട്ട്​-െകാട്ടാരക്കര എന്നിങ്ങനെയാണ്​ സർവിസുകൾ. മടങ്ങിയെത്തിയശേഷം ഇവ വീണ്ടും സർവിസ്​ നടത്തും. കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ മറ്റ്​ സ്ഥലങ്ങളിലേക്കും സർവിസ്​ നടത്തുമെന്ന്​ ഡി.ടി.ഒ അബ്​ദുൽ നാസർ പറഞ്ഞു.

യാത്രക്കാരുടെ എണ്ണത്തിന്​ അനുസരിച്ചാകും കുടുതൽ സർവിസുകളുടെ കാര്യത്തിൽ തീരുമാനമെന്നും അ​േദ്ദഹം പറഞ്ഞു. നിലവിലുള്ള സർവിസ​ുകളിൽ പേരിനുമാത്രമാണ്​ യാത്രക്കാർ. നേ​രത്തേ തൊട്ടടുത്ത ജില്ലകളിലേക്ക്​ മാത്രമായിരുന്നു സർവിസ്​ നടത്തിയിരുന്നത്​.

ഇത്​ നീക്കിയതോടെ സംസ്ഥാനത്ത്​ എവിടേക്കും സർവിസ്​ നടത്തുന്നതിന്​ ബസുകൾക്ക്​ നിയന്ത്രണമുണ്ടാവില്ല. രാവിലെ ആറുമുതൽ രാത്രി 10വരെയാണ്​ സർവിസിനായി അനുവദിച്ചിരിക്കുന്ന സമയം.

Show Full Article
TAGS:ksrtc Bangalore service kottayam 
Next Story