കുടിവെള്ളമില്ല; പ്രതിഷേധവുമായി വീട്ടമ്മമാർ
text_fieldsകുടിവെള്ളം കിട്ടാത്തതിനാൽ വീട്ടമ്മമാർ വാട്ടർ ടാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നു
വൈക്കം: കുടിവെള്ളം എത്തിയിട്ട് മൂന്നാഴ്ച; വീട്ടമ്മമാർ പ്രതിഷേധ സമരവുമായി രംഗത്ത്. മറവൻതുരുത്ത് പഞ്ചായത്ത് 15ാം വാർഡിൽ ചെമ്മനാകരി പള്ളിക്ക് വടക്കുഭാഗത്ത് ചുണ്ടങ്ങ തുരുത്ത് ബണ്ടേൽ റോഡ് ഭാഗത്താണ് കുടിവെള്ളം കിട്ടാത്തത്. 50ൽപരം കുടുംബമാണ് കുടിവെള്ളമില്ലാതെ ദുരിതം പേറുന്നത്.
വാട്ടർ ടാങ്കിന് മുന്നിൽ പ്രതിഷേധിച്ച വീട്ടമ്മമാർ കുടിവെള്ളം കിട്ടാതെ പിൻമാറില്ലെന്ന നിലപാടിലാണ്. വാർഡ് മെംബർ അധികാരികളെ വിവരം അറിയിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വൈദ്യുതി യഥാസമയം ലഭിക്കാത്തതാണ് പമ്പിങ്ങിന് തടസ്സമെന്നാണ് അധികാരികൾ പറയുന്നത്. ഞായറാഴ്ച അവധി ദിനമായതിനാൽ ഉദ്യോഗസ്ഥർ ഇല്ല. തിങ്കളാഴ്ച വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ ധർണ നടത്താനാണ് തീരുമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

