ദേശീയ അംഗീകാര നിറവിൽ ഞീഴൂർ ആയുർവേദ ആശുപത്രി
text_fieldsദേശീയ അംഗീകാരം ലഭിച്ച ഞീഴൂർ പഞ്ചായത്ത് ആയുർവേദ ആശുപത്രി
കോട്ടയം: ദേശിയ നിലവാര മികവിൽ ഞീഴൂർ പഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ. ആശുപത്രിയിൽനിന്നുള്ള സേവനം, അടിസ്ഥാനസൗകര്യം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, രജിസ്റ്ററുകളുടെ കൃത്യത, മരുന്ന് സംഭരണം, വിതരണം, പരിശോധന മുറി, ശുചിത്വം, ഭിന്നശേഷി സൗഹൃദം, അനുബന്ധ സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച്) അംഗീകാരം ലഭിച്ചത്.
നാഷനൽ ആയുഷ് മിഷനുമായി ചേർന്ന് ഭാരതീയ ചികിത്സ വകുപ്പ് ആരോഗ്യകേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള സംസ്ഥാന വ്യാപകമായ സംരംഭത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം ലഭിച്ചത്.
നാഷനൽ ആയുഷ് മിഷൻ സഹായത്തോടെ ആശുപത്രിയിൽ യോഗ പരിശീലനവും നടത്തുന്നുണ്ട്. കേന്ദ്ര വിദഗ്ധ സംഘം ആശുപത്രിയിലെ സൗകര്യങ്ങൾ വിലയിരുത്തിയാണ് അക്രെഡിറ്റേഷൻ അനുവദിച്ചത്. പുതിയ അംഗീകാരം പഞ്ചായത്തിന് അഭിമാനനേട്ടമാണെന്ന് പ്രസിഡന്റ് ശ്രീകല ദിലീപ് പറഞ്ഞു.
ആശുപത്രിയോടനുബന്ധിച്ച് പുതിയ പഞ്ചകർമ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. പൂർത്തിയായാൽ ഉടൻ ഒ.പിയിൽ വരുന്ന രോഗികൾക്ക് സൗജന്യ പഞ്ചകർമ്മ ചികിത്സയും ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

