കാടുകയറി കച്ചേരിക്കടവ് വാട്ടർഹബ്
text_fieldsകച്ചേരിക്കടവ് ബോട്ടുജെട്ടി
കോട്ടയം: ജില്ലയിലെ ജലടൂറിസം സാധ്യതകൾക്ക് പുതിയ മാനം സൃഷ്ടിക്കേണ്ടിയിരുന്ന പദ്ധതി പോളമൂടി കാടുപിടിച്ച് മാലിന്യക്കൂമ്പാരമായി നശിക്കുന്നു. 2015ൽ നഗരത്തിന് ലഭിച്ച കച്ചേരിക്കടവ് വാട്ടർഹബ്ബാണ് 10 വർഷം പിന്നിടുമ്പോൾ നോക്കുകുത്തിയായി അവശേഷിക്കുന്നത്. നഗരത്തിരക്ക് ഒഴിവാക്കി അൽപനേരം കായലോരത്ത് സമയം പങ്കിടാനെന്ന ആശയത്തിലാണ് പദ്ധതി ആരംഭിച്ചത്. ജില്ലക്ക് പുറത്ത് നിന്നുള്ളവരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമായത്.
1500 മീറ്റർ ചുറ്റളവിലാണ് കച്ചേരിക്കടവ് വാട്ടർഹബ് സ്ഥിതിചെയ്യുന്നത്. ജല ഗതാഗത വകുപ്പിന്റെ 336 സെന്റും സർക്കാറിന്റെ 14 സെന്റും ഏറ്റെടുത്താണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്.
പോളയും മാലിന്യവും നിറഞ്ഞ തോട്
എന്നാൽ ക്രമേണ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ തള്ളാനുള്ള ഇടമായി മാറി കച്ചേരിക്കടവ് തോട്. നടപ്പാതയിലെ വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ല. പാര്‍ക്ക് കാടുപിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി. തോടിന് സംരക്ഷണഭിത്തിയും റോഡും നടപ്പാതയും ഉള്‍പ്പെടെ നിര്‍മിച്ചെങ്കിലും നിലവിൽ പ്രയോജനമില്ല.
പദ്ധതിയുടെ ഭാഗമായി കോണ്‍ക്രീറ്റ് ചെയ്ത വഴി തകര്‍ന്ന് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. നവീകരണത്തിന്റെ ഭാഗമായി തോടിന്റെ ഒരുഭാഗത്ത് മാത്രമാണ് സംരക്ഷണഭിത്തി നിര്‍മിച്ചതെന്ന ആക്ഷേപം ജനങ്ങളിലുണ്ട്. വിവിധ പ്രദേശങ്ങളില്‍നിന്നുള്ള അഴുക്കുചാലുകള്‍ വന്നുചേരുന്ന ഇവിടം ഇപ്പോള്‍ മാലിന്യകേന്ദ്രമായി മാറി.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് തോട്ടിൽ കൂടിക്കിടക്കുകയാണ്. വെള്ളം ശുദ്ധീകരിക്കാന്‍ സംവിധാനം ഒരുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രയോജനമുണ്ടായില്ല. മാലിന്യം കെട്ടിക്കിടന്നു പ്രദേശവാസികള്‍ക്ക് പനി, അലര്‍ജി, എലിപ്പനി, ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ പടരുകയാണെന്നും ആക്ഷേപമുയരുന്നു. മൂന്ന് ജില്ലകളെ ബന്ധി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

