Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒഴിവുകൾ

ഒഴിവുകൾ

text_fields
bookmark_border
കോട്ടയം: എം.ജി സർവകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആൻഡ്​ ഇൻക്യുബേഷൻ സെന്‍റർ, കേരള സ്റ്റാർട്ട് മിഷനുമായി ചേർന്ന് നടത്തുന്ന റിസർച് ഇൻക്യുബേഷൻ പ്രോഗ്രാമിലേക്ക് ഇൻക്യുബേഷൻ മാനേജർ, അസി.​ മാനേജർ (ബിസിനസ്), അസി. മാനേജർ (ടെക്‌നോളജി) എന്നീ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈഫ് സയൻസ് വിഷയങ്ങളിലേതെങ്കിലും ഒന്നിലുള്ള പിഎച്ച്.ഡി യോഗ്യതയും മാനേജ്‌മെന്‍റ്​ വൈദഗ്ധ്യവും സ്റ്റാർട്ടപ് സംരംഭങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും വിജയകരമായി പ്രവർത്തിപ്പിക്കുന്നതിലുമുള്ള മുൻപരിചയവും ഉള്ളവരായിരിക്കണം ഇൻക്യുബേഷൻ മാനേജർ തസ്തികയിലേക്കുള്ള അപേക്ഷകർ. കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികളുടെ സംരംഭകത്വ വികസനത്തിനും അനുബന്ധപ്രവർത്തനങ്ങളുടെ പ്രചാരണത്തിനുമായി പരിപാടികൾ ആവിഷ്‌കരിച്ച് നടത്തുന്നതിനുള്ള മികച്ച ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം. അപേക്ഷക​ന്‍റെ പ്രായം 35നും 42നും ഇടയിലായിരിക്കണം. നിയമിക്കപ്പെടുന്നയാൾക്ക് പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. അസി. മാനേജർ (ബിസിനസ്) തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത എം.ബി.എയാണ്. കൂടാതെ, മാനേജ്‌മെന്‍റ്​ വൈദഗ്ധ്യവും ബിസിനസ് ഡെവലപ്‌മെന്‍റ്​, പ്രോജക്ട് മാനേജ്‌മെന്‍റ്​ എന്നിവയിലും ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) എസ്റ്റിമേറ്റ് എന്നിവ തയാറാക്കുന്നതിലും കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയമെങ്കിലുമുള്ളവരായിരിക്കണം അപേക്ഷകർ. ഇൻകുബേഷൻ / ഇന്നൊവേഷൻ സംരംഭകത്വ വികസന മേഖലകളിലുള്ള പരിചയവും ഉണ്ടായിരിക്കണം. അസി. മാനേജർ (ടെക്‌നോളജി) തസ്തികയിലേക്ക് എൻജിനീയറിങ്ങിലുള്ള അംഗീകൃത ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെയാണ് പരിഗണിക്കുക. കൂടാതെ മാനേജ്‌മെന്‍റ്​ മേഖലയിലുള്ള മതിയായ വൈദഗ്ധ്യവും പ്രോജക്ട് മാനേജ്‌മെന്‍റ്​, ടെക്‌നോളജി ഡെവലപ്‌മെന്‍റ്​, ഇന്നൊവേഷൻ -സ്റ്റാർട്ടപ് സംരംഭകത്വ വികസനം തുടങ്ങിയവയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം. അസി. മാനേജർ തസ്തികകൾക്കുള്ള പ്രായപരിധി 25-32ഉം പ്രതിമാസ പ്രതിമാസം 30,000 രൂപയുമായിരിക്കും. താൽപര്യമുള്ളവർ 2622@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഏപ്രിൽ 15നകം അപേക്ഷ അയക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. പരീക്ഷഫീസ് രണ്ടാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ്​ മ്യൂസിയോളജി (2017, 2018, 2019, 2020 അഡ്മിഷൻ - റെഗുലർ / 2013-2016 അഡ്മിഷൻ - സപ്ലിമെന്‍ററി) പരീക്ഷകൾ ഏപ്രിൽ 29ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 19വരെയും 525 രൂപ പിഴയോടുകൂടി ഏപ്രിൽ 20നും 1050 രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ 21നും അപേക്ഷിക്കാം. പരീക്ഷഫലം 2021 മാർച്ചിൽ നടന്ന നാലാംവർഷ ബി.എസ്​സി എം.എൽ.ടി(2008 മുതലുള്ള അഡ്മിഷൻ - സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story