Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

ആളൊഴിഞ്ഞു...അരങ്ങൊഴിഞ്ഞു...

text_fields
bookmark_border
പത്തനംതിട്ട: എം.ജി യൂനിവേഴ്സിറ്റി കലോത്സവവും ജംബോ സർക്കസും ഒരേ ദിവസം അവസാനിച്ചപ്പോൾ ആളൊഴിഞ്ഞ ഉത്സവപ്പറമ്പായി മാറുകയായിരുന്നു പത്തനംതിട്ട. കഴിഞ്ഞ 39 ദിവസമായി നഗരത്തിൽ നടക്കുന്ന സർക്കസിനും അഞ്ച് ദിവസമായി നടക്കുന്ന യൂനിവേഴ്സിറ്റി കലോത്സവത്തിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിന്റെ വിവിധ ജില്ലകളിലെ മുന്നൂറിൽപരം കോളജിലെ എണ്ണായിരത്തോളം വിദ്യാർഥികളായിരുന്നു ഇത്തവണ എം.ജി യൂനിവേഴ്സിറ്റി കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്. അഞ്ചുദിവസം നീണ്ട മത്സരത്തിന് വൻ താരശോഭയോടെ നടന്ന ഉദ്​ഘാടനത്തിൽ മലയാളത്തിന്‍റെ പ്രിയ നടി നവ്യ നായർ, നടൻ ഉണ്ണി മുകുന്ദൻ, ഗിത്താറിൽ വിസ്മയം തീർക്കുന്ന സ്റ്റീഫൻ ദേവസി തുടങ്ങിയവരടക്കം പ്രമുഖർ പങ്കെടുത്തു. വൈകുന്നേരങ്ങളിൽ പെയ്ത മഴയിലും കലാ ആസ്വാദകർ വേദിയിൽ തിങ്ങിനിറഞ്ഞു. രാത്രി ഏറെ വൈകിയും മത്സരം തുടരുമ്പോൾ സദസ്സിൽ കാണികൾക്ക് കുറവൊന്നും വന്നില്ല. എല്ലാ ദിവസവും മത്സരങ്ങൾ അവസാനിക്കുമ്പോൾ സർക്കസും അവസാനിക്കുന്ന നേരമായതിനാൽ നഗരത്തിലെ പ്രധാന റോഡുകളും ഗതാഗതക്കുരുക്കിൽ അമർന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story