Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:41 AM IST Updated On
date_range 24 March 2022 5:41 AM ISTഎം.ജി.വാർത്തകൾ
text_fieldsbookmark_border
അപേക്ഷ തീയതി മൂന്ന്, നാല് സെമസ്റ്റർ എം.എ/ എം.എസ്സി/ എം.കോം -പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018, 2017, 2019 അഡ്മിഷൻ -സപ്ലിമെന്ററി, 2015-2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ എട്ടുവരെയും 525 രൂപ പിഴയോടുകൂടി ഏപ്രിൽ 11വരെയും 1050 രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ 12നും അപേക്ഷിക്കാം സപ്ലിമെന്‍ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ പേപ്പറൊന്നിന് 45 രൂപ (പരമാവധി 210 രൂപ) നിരക്കിൽ സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. മേഴ്‌സി ചാൻസിനുള്ള ഫീസ്, അപേക്ഷിക്കേണ്ട വിധം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2021 ഒക്ടോബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എഡ് (റെഗുലർ / സപ്ലിമെന്‍ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കേണ്ട അവസാന തീയതി ഏപ്രിൽ ആറ്. 2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് -ബി.ബി.എ/ ബി.സി.എ/ ബി.ബി.എം/ ബി.എഫ്.ടി/ ബി.പി.ഇ/ ബി.ടി.എസ്/ ബി.എസ്.ഡബ്ല്യു (2013-2016 അഡ്മിഷൻ - റീ-അപ്പിയറൻസ്) (മോഡൽ III ന്യൂജനറേഷൻ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story