Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനിതദിനാചരണം

വനിതദിനാചരണം

text_fields
bookmark_border
വനിതദിനാചരണം
cancel
ചങ്ങനാശ്ശേരി: മഹിള മോര്‍ച്ച ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി നടത്തി. സെന്‍റ്​ മേരീസ് ബി.എഡ് കോളജ് പ്രിന്‍സിപ്പല്‍ ബിന്ദു ഹരികുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്‍റ്​ ഗിരിജ സുരേഷ് അധ്യക്ഷതവഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്‍റ്​ സിന്ധു മുരുകന്‍, ബി.ജെ.പി ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്‍റ്​ രതീഷ് ചെങ്കിലാത്ത്, വൈസ് പ്രസിഡന്‍റ്​ പ്രസന്നകുമാരി ടീച്ചര്‍, ജനറല്‍ സെക്രട്ടറി അഡ്വ. സുഭാഷ് കോയിക്കല്‍, രാജേശ്വരി പൈ, മായ മധു എന്നിവര്‍ സംസാരിച്ചു. അമ്മമാര്‍ക്ക് കുട്ടികളുടെ ആദരം ചങ്ങനാശ്ശേരി: വനിതദിനത്തില്‍ സ്‌കൂളില്‍ തങ്ങള്‍ക്ക് ഇതുവരെ ഉച്ചഭക്ഷണം വെച്ചുവിളമ്പി നല്‍കിയ അമ്മമാരെ​ ആദരിച്ച്​ കുട്ടികള്‍. സ്റ്റുഡന്‍റ്​സ്​ പൊലീസ് വളന്‍റിയര്‍മാരുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്ത് വന്നിരുന്ന ഗീത വാസുക്കുട്ടന്‍, സിന്ധു കൃഷ്ണന്‍ എന്നിവരെ ആദരിച്ചത്. ഇത്തിത്താനം ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടന്ന വനിതദിനാഘോഷം സ്‌കൂള്‍ മാനേജര്‍ കെ.ജി രാജ്‌മോഹന്‍, പ്രിന്‍സിപ്പൽ പി.കെ. അനില്‍കുമാര്‍, എച്ച്.എം കെ.കെ. മായ ,പി.ടി.എ പ്രസിഡന്‍റ്​ ശിവന്‍കുട്ടി നായര്‍, വാര്‍ഡ് മെംബര്‍ ബിജു എസ്.മേനോന്‍, ചിങ്ങവനം സബ് ഇന്‍സ്‌പെക്ടര്‍ പി.കെ മിനി, അനില്‍ കുമാര്‍, സി.പി.ഒമാരായ ശ്രീകുമാര്‍, അമ്പിളി കെ.നായര്‍ എന്നിവര്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളജും, റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റര്‍ ചങ്ങനാശ്ശേരിയും, ഇന്നര്‍ വീല്‍ ക്ലബ് ഓഫ് ഗ്രേറ്റര്‍ ചങ്ങനാശ്ശേരിയും ചേര്‍ന്ന് സംയുക്തമായി വനിതദിനം ആഘോഷിച്ചു. കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനിത ജോസ്, സഞ്ജീവനി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ഭാഗ്യലക്ഷ്മി എന്നിവര്‍ക്ക് വുമണ്‍ എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. വ്യാപാരി വ്യവസായി വനിത വിഭാഗം ഭാരവാഹികളായി തെരഞ്ഞെടുത്ത കാഞ്ചന വിനോദിനെയും മഞ്ചു മിനുവിനെയും യോഗത്തില്‍ അനുമോദിച്ചു. വര്‍ഗീസ് എന്‍.ആന്‍റണി, ഡോ. ആര്‍.വിജയകുമാരി, അഡ്വ. പി.എസ് ശ്രീധരന്‍, വൈസ് പ്രിന്‍സിപ്പല്‍ ആന്‍മേരി ജോസഫ്, രാജീവ് സെബാസ്റ്റ്യന്‍, ഡോ. മിനു മേരി മാത്യു, അനു ജെയിംസ്, മഞ്ചുമേരി ജോസഫ്​, അഡ്വ. ചന്ദ്രശേഖര വാര്യര്‍, കണ്ണന്‍ എസ്.പ്രസാദ്, മാറിറ്റ പയസ്, അജി ചന്ദ്രന്‍, ജൂലി വര്‍ഗീസ്, സോമോള്‍ കെ.എസ്. തുടങ്ങിയവര്‍ സംസാരിച്ചു. സമൂഹനിര്‍മിതിയില്‍ സ്ത്രീയുടെ പങ്ക് അദ്വിതീയം -കലക്ടർ ചങ്ങനാശ്ശേരി: ആധുനിക സമൂഹനിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക് അനന്യവും മാറ്റിനിർത്താനാവാത്തതുമാണെന്ന് കലക്ടര്‍ ഡോ. പി.കെ ജയശ്രീ. വനിത ദിനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി സംഘടിപ്പിച്ച 'ജ്വാല-2022' വനിതദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കലക്ടര്‍. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹപ്രഭാഷണം നടത്തി. മാതൃവേദി അതിരൂപത പ്രസിഡന്‍റ്​ ആന്‍സി മാത്യു അധ്യക്ഷതവഹിച്ചു. പ്രഫ. ലീന ജോസ് വനിതദിന സന്ദേശം നല്‍കി. ഡോ.ജോസ് കൊച്ചുപറമ്പില്‍, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ടിജോ പുത്തന്‍പറമ്പില്‍, എ.പി തോമസ്, സി.ജോബിന്‍ എന്നിവര്‍ സംസാരിച്ചു. KTL CHR 1 collector ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി സംഘടിപ്പിച്ച ജ്വാല-2022 വനിതദിന പരിപാടി കലക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story