Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരീക്ഷഫലം

പരീക്ഷഫലം

text_fields
bookmark_border
കോട്ടയം: 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ - എം.എ സോഷ്യോളജി (പ്രൈവറ്റ്) റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്​, 2018 അദാലത്- മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള 2015 അഡ്മിഷൻ മുതലുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ്​ അടച്ച് മാർച്ച് രണ്ടുവരെ ഓൺലൈനായി സ്വീകരിക്കും. 2015 അഡ്മിഷന് മുമ്പുള്ളവർ നിശ്ചിത ഫീസ്​ അടച്ച് അപേക്ഷ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കണം. ഇതിനായുള്ള അപേക്ഷഫോറം 30 രൂപ നിരക്കിൽ സർവകലാശാല പരീക്ഷാ സ്റ്റോറിൽ ലഭിക്കും. അപേക്ഷഫോറം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്നവർ 30 രൂപ അപേക്ഷഫീസായി അടക്കണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in വെബ്സൈറ്റിലെ സ്റ്റുഡന്‍റ്​സ്​ പോർട്ടൽ എന്ന ലിങ്കിൽ ലഭിക്കും. ബി.ടെക് പരീക്ഷ ഫെബ്രുവരി 28ന് നടക്കുന്ന ബി.ടെക് - ഇ.ഐ, ഐ.സി ബ്രാഞ്ചുകളുടെ - നാലാം സെമസ്റ്റർ - പുതിയ സ്കീം - 2010 അഡ്മിഷൻ മുതൽ സപ്ലിമെന്‍ററി/മേഴ്സി ചാൻസ് പരീക്ഷയിൽ ഇലക്ട്രോണിക് ഡിവൈസസ് ആന്‍ഡ്​ സർക്യൂട്ട്സ് II, മെക്കാനിക്കൽ എൻജിനീയറിങ്​ വിഷയങ്ങൾകൂടി ഉൾപ്പെടുത്തിയതായി പരീക്ഷകൺട്രോളർ അറിയിച്ചു. പരീക്ഷതീയതി ഒന്നാം സെമസ്റ്റർ എം.എസ്​സി ഓപറേഷൻസ് റിസർച് ആന്‍ഡ്​​ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് - 2019 അഡ്മിഷൻ - ഇംപ്രൂവ്മെന്‍റ്​ / സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് മൂന്നിന് ആരംഭിക്കും വിശദ ടൈംടേബിൾ www.mgu.ac.in വെബ് സൈറ്റിൽ. പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി 17ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽഎൽ.എം പരീക്ഷ ഫെബ്രുവരി 22ലേക്കും ഫെബ്രുവരി 18ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ - ത്രിവത്സര യൂനിറ്ററി എൽഎൽ.ബി 2019 അഡ്മിഷൻ - റെഗുലർ/2018 അഡ്മിഷൻ സപ്ലിമെന്‍ററി പരീക്ഷകളും മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി 2015- 17 അഡ്മിഷൻ - സപ്ലിമെന്‍ററി/ 2014 അഡ്മിഷൻ - ആദ്യ മേഴ്സി ചാൻസ്/ 2013 അഡ്മിഷൻ - രണ്ടാം മേഴ്സി ചാൻസ്/ 2013ന് മുമ്പുള്ള അഡ്മിഷൻ - മൂന്നാം മേഴ്സി ചാൻസ് പരീക്ഷകളും ഏഴാം സെമസ്റ്റർ പഞ്ചവത്സര എൽഎൽ.ബി 2010 അഡ്മിഷൻ - ആദ്യ മേഴ്സി ചാൻസ്/2009 അഡ്മിഷൻ - രണ്ടാം മേഴ്സി ചാൻസ് / 2008 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകളും ഫെബ്രുവരി 23ലേക്കും മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story