Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:30 AM IST Updated On
date_range 18 Aug 2022 12:30 AM ISTഎം.ജി.വാർത്തകൾ
text_fieldsbookmark_border
പരീക്ഷ തീയതി കോട്ടയം: അഫിലിയേറ്റഡ് കോളജുകളുടെ നാലാം സെമസ്റ്റർ എം.എസ്സി/എം.കോം/എം.എ/ എം.എ.ജെ/ എം.എസ്.ഡബ്ല്യു/ എം.എം.എച്ച് / എം.ടി.എ/ എം.ടി.ടി.എം (സി.എസ്.എസ്-2020 അഡ്മിഷൻ - റഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്‍ററി) പരീക്ഷകൾ ആഗസ്റ്റ് 24ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫീസ് സെപ്റ്റംബർ 14ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എച്ച്.എം (2020 അഡ്മിഷൻ -റഗുലർ -പുതിയ സ്‌കീം), (2014-2019 അഡ്മിഷൻ - സപ്ലിമെന്‍ററി / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ് - പഴയ സ്‌കീം) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 29വരെയും പിഴയോടുകൂടി ആഗസ്റ്റ് 30നും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 31നും അപേക്ഷിക്കാം. വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ ബി.എസ്സി ഐ.ടി സി.ബി.സി.എസ് (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/ 2017, 2018, 2019, 2020 അഡ്മിഷൻ - റീ-അപ്പിയറൻസ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 22ന് അതത് കോളജുകളിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ഒന്നാം സെമസ്റ്റർ എം.എസ്സി ക്ലിനിക്കൽ ന്യുട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് (2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2019-2020 അഡ്മിഷൻ - സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 19ന് നടത്തും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. 2022 ജൂലൈ / ആഗസ്റ്റ് മാസങ്ങളിൽ നടന്ന മൂന്നാം സെമസ്റ്റർ എം.സി.എ (റഗുലർ /സപ്ലിമെന്‍ററി / മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 24 മുതൽ അതത് കോളജുകളിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ഒന്നാം സെമസ്റ്റർ എം.എസ്സി ബയോനാനോടെക്‌നോളജി (സി.എസ്.എസ്-2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ -ഇംപ്രൂവ്‌മെന്റ് / 2019-2020 അഡ്മിഷൻ -സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 19ന് തിരുവല്ല മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2021 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ സൈക്കോളജി (സപ്ലിമെന്‍ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓൺലൈനായി ആഗസ്റ്റ് 31വരെ അപേക്ഷിക്കാം. ഒന്ന്, രണ്ട് സെമസ്റ്റർ എം.എ ഹിന്ദി / അറബിക് (പ്രൈവറ്റ് പഠനം - സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. 2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്സി സുവോളജി (സപ്ലിമെന്‍ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓൺലൈനായി ആഗസ്റ്റ് 31വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story