ചങ്ങനാശ്ശേരി: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനിൽക്കെ പാര്‍ട്ടി നേതാക്കന്മാരും ന്യൂജെന്‍ ആയി വോട്ട് അഭ്യര്‍ഥനയുമായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. മുന്‍ കാലങ്ങളിലേ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമാകുകയാണ് തെരഞ്ഞെടുപ്പ് പ്രചാരണവും. സിനിമ സ്റ്റൈല്‍ ഫോട്ടോ ഷൂട്ടും, ഔട്ട് ഡോര്‍ ഷൂട്ടിനും ശേഷം നേതാക്കന്മാരുടെ വോട്ടഭ്യര്‍ഥനയും വ്യത്യസ്തമാകുകയാണ്.
കൊവിഡ് മൂലം പൊതു സമ്മേളനങ്ങള്‍ക്കും ആളുകള്‍ കൂടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ വന്നതോടെ സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് അഭ്യര്‍ഥിച്ച് നേതാക്കന്മാരും സമൂഹ മാധ്യമങ്ങളില്‍ എത്തി. ഇതിലൂടെ, പ്രചാരണത്തിന് പോകാന്‍ കഴിഞ്ഞില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ നൽകാൻ സാധിക്കുന്നു.