Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപു​ത്ത​ൻ സം​രം​ഭ​ക​രെ...

പു​ത്ത​ൻ സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം -ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി

text_fields
bookmark_border
പു​ത്ത​ൻ സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം -ഫ്രാ​ൻ​സി​സ് ജോ​ർ​ജ്   എം.​പി
cancel

കോ​ട്ട​യം: അ​ഭ്യ​സ്ത​വി​ദ്യ​രും തൊ​ഴി​ൽ​ര​ഹി​ത​രു​മാ​യ യു​വാ​ക്ക​ൾ പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ത​യാ​റാ​യാ​ൽ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ബാ​ങ്കു​ക​ളും വ്യ​വ​സാ​യ വ​കു​പ്പും ചെ​യ്യേ​ണ്ട​തെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി പ​റ​ഞ്ഞു. റാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ‘ജി​ല്ല​ത​ല ബാ​ങ്കേ​ഴ്‌​സ് മീ​റ്റ്’ ഉ​ദ്ഘ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ങ്കു​ക​ൾ സം​രം​ഭ​ക​രോ​ട് തി​ക​ച്ചും നീ​തി​പൂ​ർ​വ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. വാ​യ്പ​ക്കാ​യി സ​മീ​പി​ക്കു​ന്ന സം​രം​ഭ​ക​രോ​ട് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നും തി​രി​ച്ച​ട​വ് മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പെ​ട്ടെ​ന്നു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​തെ നി​ല​വി​ലു​ള്ള എം.​എ​സ്.​എം.​ഇ റി​വൈ​വ​ൽ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​മ​യ​വും അ​വ​സ​ര​വും ന​ൽ​കാ​നും ബാ​ങ്കു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. എം.​എ​സ്.​എം.​ഇ യൂ​നി​റ്റു​ക​ളു​ടെ അ​ഭി​വൃ​ദ്ധി​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ‘ചാ​മ്പ്യ​ൻ​സ്’ പോ​ർ​ട്ട​ൽ പ​ദ്ധ​തി​യി​ലേ​ക്ക് കോ​ട്ട​യം ജി​ല്ല​യി​ൽ​നി​ന്നു​ള്ള അ​ർ​ഹ​രാ​യ സം​രം​ഭ​ക​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ലെ സൂ​ക്ഷ്‌​മ-​ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് വി​വി​ധ ബാ​ങ്ക് വാ​യ്‌​പ​ക​ളെ കു​റി​ച്ചും വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​ണ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല ക​ല​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ന​ജീ​ബ് പി.​എ. സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ഉ​മ്മ​ർ, അ​നു​രാ​ജ് എം.​എ​സ്, മ​നോ​ജ് കെ, ​വെ​ങ്കി​ടേ​ശ​ൻ എ​സ്, ബി​ന്ദു എം, ​ശോ​ഭ കെ.​കെ, ടി.​പി. ജോ​സ​ഫ്, മി​നി​മോ​ൾ സി.​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:enterprenourFrancis George
News Summary - New entrepreneurs should be encouraged, says MP Francis George
Next Story