Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:36 AM IST Updated On
date_range 27 Feb 2022 5:36 AM ISTnew സ്വാഗതസംഘം രൂപവത്കരണം
text_fieldsbookmark_border
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തെ വരവേൽക്കാൻ പത്തനംതിട്ട ഒരുങ്ങുന്നു. സൻെറ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപവത്കരണം അഖിലേന്ത്യ പ്രസിഡൻറ് എ.എ. റഹീം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ചെയർമാനും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.ബി. സതീഷ് കുമാർ ജനറൽ കൺവീനറും ജില്ല പ്രസിഡൻറ് സംഗേഷ് ജി. നായർ ട്രഷററുമായി 1001 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. മന്ത്രി വീണ ജോർജ്, കെ.യു. ജനീഷ് കുമാർ എം.എൽ.എ, അഡ്വ. കെ. അനന്തഗോപൻ, ആർ. ഉണ്ണികൃഷ്ണപിള്ള, സാഹിത്യകാരൻ ബെന്യാമിൻ, സംവിധായകൻ ഡോ. ബിജു എന്നിവർ രക്ഷാധികാരികളാണ്. വിവിധ സബ്കമ്മിറ്റി ഭാരവാഹികളെയും തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ്, സെക്രട്ടറി വി.കെ. സനോജ്, കെ.പി. ഉദയഭാനു, ആർ. ഉണ്ണികൃഷ്ണപിള്ള, എ. പത്മകുമാർ, രാജു എബ്രഹാം, ആർ. സനൽകുമാർ, പി.ബി. ഹർഷകുമാർ, ഡോ. ബിജു, ഫാ. മാത്യൂസ് വാഴക്കുന്നം എന്നിവർ സംസാരിച്ചു. ഏപ്രിൽ 27 മുതൽ 30 വരെയാണ് സമ്മേളനം. ചിത്രം PTG 21 DYFI പത്തനംതിട്ടയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടക സമിതി രൂപവത്കരണയോഗം അഖിലേന്ത്യ പ്രസിഡന്‍റ് എ.എ. റഹീം ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story