Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightNEW.... ഇടുക്കിയിൽ മഴ...

NEW.... ഇടുക്കിയിൽ മഴ കുറഞ്ഞു; ഡാമുകളിൽ ജലനിരപ്പ്​ താഴുന്നു

text_fields
bookmark_border
തൊടുപുഴ: വൃഷ്​ടിപ്രദേശങ്ങളിൽ ഉൾപ്പെടെ മഴയുടെ ശക്തി ഗണ്യമായി കുറഞ്ഞതോടെ ഇടുക്കി ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ്​ നേരിയ തോതിൽ താഴ്ന്നുതുടങ്ങി. എല്ലാ ഷട്ടറുകളും തുറന്നിട്ടും അഞ്ച്​ ദിവസത്തോളം ജലനിരപ്പ്​ കൂടിവരുകയായിരുന്നു. ഡാമുകളിലേക്ക്​ നീരൊഴുക്ക്​ കുറഞ്ഞതാണ്​ ജലനിരപ്പ്​ താഴാൻ കാരണം. മുല്ലപ്പെരിയാറിന്‍റെ മൂന്ന്​ ഷട്ടർ അടച്ചു. മുല്ലപ്പെരിയാർ കഴിഞ്ഞ ശനിയാഴ്ചയും ഇടുക്കി ഡാം ഞായറാഴ്ചയുമാണ്​ തുറന്നത്​. ഇടുക്കിയുടെ അഞ്ചും മുല്ലപ്പെരിയാറിന്‍റെ പത്തും ഷട്ടറുകൾ തുറന്ന നിലയിലാണ്​. ബുധനാഴ്ച രാവിലെ പത്തിന്​ ഇടുക്കിയിൽ 2387.42ഉം മുല്ലപ്പെരിയാറിൽ 139.05ഉം അടിയായിരുന്നു ജലനിരപ്പ്​. ഇത്​ വൈകീട്ടോടെ യഥാക്രമം 2387.36ഉം 138.80ഉം അടിയായി കുറഞ്ഞു. സെക്കൻഡിൽ പുറത്തേക്ക്​ ഒഴുക്കുന്ന ​വെള്ളത്തിന്‍റെ അളവ്​ ഇടുക്കിയിൽ 350 ഘനയടിയിൽനിന്ന്​ 345.75 ആയും മുല്ലപ്പെരിയാറിൽ 10,400ൽനിന്ന്​ 5650 ആയും താഴ്ത്തി. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച്​ 16 അടിയോളം ​വെള്ളമാണ്​ ഇടുക്കിയിൽ കൂടുതലുള്ളത്​. ഇടുക്കിയുടെ രണ്ട്​, മൂന്ന്​, നാല്​ ഷട്ടറുകൾ 140 സെ.മീ. വീതവും ഒന്ന്​, അഞ്ച്​ ഷട്ടറുകൾ 40 സെ.മീ. വീതവുമാണ്​ ഉയർത്തിയിട്ടുള്ളത്​. മുല്ലപ്പെരിയാറിന്‍റെ മൂന്ന്​ ഷട്ടറുകൾ ബുധനാഴ്ച വൈകീട്ടോടെയാണ്​ അടച്ചത്​. സെക്കൻഡിൽ ശരാശരി 8669 ഘനയടി വെള്ളം ഡാമിൽ ഒഴുകിയെത്തുന്നുണ്ട്​. സെക്കൻഡിൽ 2194 ഘനയടി വെള്ളമാണ്​ തമിഴ്​നാട്​ കൊണ്ടുപോകുന്നത്​. അണക്കെട്ടുകൾ കൂടുതൽ തുറന്നതിനെത്തുടർന്ന്​ ചൊവ്വാഴ്ച മുങ്ങിപ്പോയ തടിയമ്പാട്​ ചപ്പാത്തിലും വണ്ടിപ്പെരിയാറിന്​ സമീപത്തെ ജനവാസ കേന്ദ്രങ്ങളിലും കയറിയ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ലെങ്കിലും അളവ്​ കുറഞ്ഞിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story