Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; അയൽവാസികൾ ഏറ്റുമുട്ടി
text_fieldsbookmark_border
കുമരകം: തിരുവോണദിവസം അയൽവാസികൾ തമ്മിൽ ഏറ്റുമുട്ടി. തിരുവാർപ്പ് മണലേൽ ഭാഗത്ത് വലിയതറ കോളനിയിൽ തിങ്കളാഴ്ച വൈകീട്ട് 5.30നായിരുന്നു സംഭവം.
ആദ്യം കോതമനശ്ശേരി അഖിലിനെ (26) അയൽവാസികൾ ചേർന്ന് മർദിച്ചു. കൈക്കും കാലിനും തലക്കും പരിക്കുകളേറ്റ അഖിലിനെ ജില്ല ആശുപത്രിയിൽ എത്തിച്ചു.
ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് അഖിൽ. ഇതിനുപിന്നാലെ അഖിലിനെ മർദിച്ച സംഘത്തിലുണ്ടായിരുന്ന അജിത്തിെൻറ വീട് അക്രമിക്കുകയും സഹോദരിയെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു.
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് അക്രമങ്ങൾക്ക് കാരണമെന്നും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായും കുമരകം സി.ഐ ബാബു സെബാസ്റ്റ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

