തെരുവുനായിൽനിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകണം- തിരുവഞ്ചൂർ രാധാകൃഷ്ണൻ
text_fieldsകോട്ടയം: നാട്ടിലൂടെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ ജനവാസകേന്ദ്രങ്ങളിൽനിന്ന് ഒഴിവാക്കി ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയമം കൊണ്ടുവരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നായ്ക്കളെ സ്നേഹമുള്ളവർ വീട്ടിൽ തീറ്റകൊടുത്ത് വളർത്തണമെന്നും തെരുവിലേക്ക് ഇറക്കിവിടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലാ സെന്റ് തോമസ് കോളജ് പൂർവവിദ്യാർഥി സംഘടന ആഭിമുഖ്യത്തിൽ തെരുവുനായ് നിർമാർജനത്തിനായി പോരാടി കേസിൽപെട്ട് കോടതി വെറുതെവിട്ട നേതാക്കൾക്കും കെ-റെയിൽ വിരുദ്ധ പോരാളികൾക്കും കോട്ടയം പ്രസ് ക്ലബിൽ നടന്ന ആദരിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടന സീനിയർ മെംബർ ജോർജ് ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയിംസ് പാമ്പക്കൽ മുഖ്യപ്രസംഗം നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, മീര രാധാകൃഷ്ണൻ, ജോസ് മാവേലിൽ, ജോസ് സെബാസ്റ്റ്യൻ, എം.ടി. തോമസ് പെരുവ, പ്രസാദ് ഉരുളികുന്നം, സജി തടത്തിൽ, ജോളി മടുക്കക്കുഴി, ജിൽസ് പെരിയപ്പുറം, ജോയി സി. കാപ്പൻ, പ്രതീഷ് പട്ടിത്താനം, രാജൻ കുളങ്ങര, എന്നിവരെയാണ് ആദരിച്ചത്. സൂസമ്മ ജോസഫ്, ജോസഫ്കണ്ടം, സഞ്ജയ് സക്കറിയാസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

