Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാല മോഷണം: മൂന്നുപേർ...

മാല മോഷണം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
മാല മോഷണം: മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

ആ​ഷി​ക് ആ​ന്‍റ​ണി, നേ​ഹ ര​വി, അ​ർ​ജു​ൻ

കോ​ട്ട​യം: വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ മ​ധ്യ​വ​യ​സ്ക​യു​ടെ വീ​ട്ടി​ൽ​നി​ന്ന്​ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ കോ​ട്ട​യം വെ​സ്റ്റ്​ പൊ​ലീ​സ് അ​റ​സ്റ്റ്. എ​റ​ണാ​കു​ളം മ​ര​ട് ആ​ന​ക്കാ​ട്ടി​ൽ ആ​ഷി​ക് ആ​ന്‍റ​ണി (ത​ക്കു -31), ഭാ​ര്യ നേ​ഹ ര​വി (35), എ​റ​ണാ​കു​ളം പെ​രു​മ്പ​ട​പ്പ് ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ അ​രൂ​ർ ഉ​ള്ളാ​റ​ക്ക​ളം അ​ർ​ജു​ൻ (22) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ 16ന്​ ​അ​യ്മ​നം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ​നി​ന്നും ഇ​വ​ർ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ആ​ഷി​ക് ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ൽ വീ​ട്ടു​ജോ​ലി ചെ​യ്ത്​ വ​രു​ക​യാ​യി​രു​ന്നു വീ​ട്ട​മ്മ. ഇ​വ​ർ​ ശ​മ്പ​ള​ക്കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടി​ലെ ടി.​വി എ​ടു​ത്തു​കൊ​ള്ളാ​ൻ ആ​ഷി​ക് ആ​ന്‍റ​ണി അ​റി​യി​ച്ചു. ഇ​തി​ന് വീ​ട്ട​മ്മ സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം ടി.​വി ഫി​റ്റ് ചെ​യ്യാ​ൻ ഇ​യാ​ളും ഭാ​ര്യ​യും സു​ഹൃ​ത്ത്​ അ​ർ​ജു​നും വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ എ​ത്തി. ജോ​ലി​ക്കി​ടെ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു​പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ആ​ഷി​ക് ആ​ന്‍റ​ണി​യെ​യും ഭാ​ര്യ​യെ​യും പ​ഴ​നി​യി​ൽ​നി​ന്നും അ​ർ​ജു​നെ എ​റ​ണാ​കു​ള​ത്തു​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട്ട​യം വെ​സ്റ്റ്​ എ​സ്.​എ​ച്ച്.​ഒ കെ.​ആ​ർ. പ്ര​ശാ​ന്ത്കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ അ​ജ്മ​ൽ ഹു​സൈ​ൻ, ജ​യ​കു​മാ​ർ, സ​ജി​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ഷി​ക് ആ​ന്‍റ​ണി​ക്കെ​തി​രെ ക​ള​മ​ശ്ശേ​രി, കോ​ട്ട​യം വെ​സ്റ്റ്, മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ​ക്കേ​സ് നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamNecklaceNecklace theft
News Summary - Necklace theft: Three arrested
Next Story