പ്രകൃതി സംരക്ഷണ ദിനം: താഴത്തങ്ങാടി ഇഖ്ബാൽ ലൈബ്രറി കുട്ടികളുടെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
text_fieldsകോട്ടയം: പ്രകൃതി സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് താഴത്തങ്ങാടി ഇഖ്ബാൽ ലൈബ്രറി സ്കൂൾ കുട്ടികളുടെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. താഴത്തങ്ങാടി ജി.എം.യു.പി സ്കൂളിലെയും താഴത്തങ്ങാടി എം.ഡി.എൽ.പി സ്കൂളിലെയും കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.
മത്സര വിജയികൾക്ക് കെ.എസ്.യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി സെയ്ത് എം. താജ് കൈമാറിയ സ്കൂൾ ബാഗുകൾ സമ്മാനമായി നൽകി.
സുസ്ഥിരവും ആരോഗ്യകരവുമായ സമൂഹത്തെ സംരക്ഷിക്കുന്നതിന് പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തിൽ സഹകരിച്ച താഴത്തങ്ങാടി ജി.എം.യു.പി, താഴത്തങ്ങാടി എം.ഡി.എൽ.പി സ്കൂളുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഇഖ്ബാൽ ലൈബ്രറി നന്ദി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

