Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിങ്കളാഴ്ച​ മുതൽ...

തിങ്കളാഴ്ച​ മുതൽ 'നാലുമണിക്കാറ്റിന്​' കുളിരേറും

text_fields
bookmark_border
തിങ്കളാഴ്ച​ മുതൽ നാലുമണിക്കാറ്റിന്​ കുളിരേറും
cancel

കോട്ടയം: കോവിഡ്​ സാഹചര്യത്തിൽ നിലച്ച നാലുമണിക്കാറ്റ്​ വഴിയോര വിനോദസഞ്ചാരകേന്ദ്രം തിങ്കളാഴ്​ച പ്രവർത്തനം തുടങ്ങും. ഇതോടെ വിശ്രമകേന്ദ്രത്തിലെ നാട്ടുചന്തയും ഭക്ഷണശാലയും വായനശാലയും എല്ലാം വീണ്ടും സജീവമാകും. മണർകാട്​-ഏറ്റുമാനൂർ ബൈപാസിൽ തിരുവഞ്ചൂരിനടുത്താണ്​ ജില്ലയിലെ പ്രധാന വിശ്രമകേന്ദ്രമായ​ നാലുമണിക്കാറ്റ്​​.

മണർകാട്​ ജങ്​ഷനിൽനിന്ന്​ മൂന്നുകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കുടുംബമൊത്ത്​ സായാഹ്​​നം ചെലവഴിക്കാനും യാത്രയുടെ ഇടവേളകളിൽ വിശ്രമത്തിനും നിരവധിപേരാണ്​ എത്തിയിരുന്നത്​.

കോവിഡ്​ കാലത്ത്​ നിയന്ത്രണങ്ങൾ വന്നതോടെ ആളുകളുടെ വരവ്​ കുറഞ്ഞു. ഇരുവശത്തും പാടവും പച്ചപ്പു

മൊക്കെയായി പ്രകൃതിരമണീയമാണ്​​. സന്ദർശകർക്ക്​ ഇരിക്കാൻ ഇരിപ്പിടങ്ങളും കുട്ടികൾക്ക്​ കളിക്കാൻ ഉൗഞ്ഞാൽ, സ്ലൈഡ്​ എന്നീ ഉപകരണങ്ങളുമുണ്ട്​.

കേന്ദ്രം തുറക്കുന്നതിന്​ മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നേരത്തേ മാലിന്യം വലിച്ചെറിയുന്ന ഇടമായിരുന്നു ഇവിടം. മാലിന്യം നീക്കി സന്ദർശകരെ ആകർഷിക്കാൻ പദ്ധതിയൊരുക്കിയത്​ മണർകാട്​ -ഏറ്റുമാനൂർ ബൈപാസ്​ റെസിഡൻറ്​സ്​ ​അസോസിയേഷൻ മുൻകൈയടുത്താണ്​. എന്നാൽ, വിശ്രമകേന്ദ്രത്തിന് ഇരുവശവും വഴിയാത്രക്കാർ മാലിന്യം എറിയുന്നതിന്​ ഇപ്പോഴും കുറവില്ലെന്നാണ്​ മുഖ്യ സംഘാടകനായ ഡോ. പുന്നൻകുര്യൻ പറയുന്നത്​. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം വകുപ്പി​െൻറ ഡെസ്​റ്റിനേഷൻ സെൻററിൽ ഉൾപ്പെട്ടതോടെ നാലുമണിക്കാറ്റിലേക്ക്​​ കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ കഴിയും.

സഞ്ചാരികളായ സ്ത്രീകൾക്കും കുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തുന്നതിന്​ നടപടികളായിട്ടുണ്ട്​. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെപ്പറ്റി വിവരം നൽകുന്ന ഇൻഫർമേഷൻ സെൻറർ ആരംഭിക്കാനും പദ്ധതിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പച്ചപ്പി​െൻറ വസന്തമൊരുക്കി 16 ഏക്കറിൽ നാലുമണിക്കാറ്റിന് ഇരുവശവും നെൽകൃഷിയും തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayamtourist destinationNalumanikkattu
Next Story