നാഗമ്പടം വഴിയോര വിശ്രമകേന്ദ്രം നിർമാണം അന്തിമഘട്ടത്തിൽ
text_fieldsനാഗമ്പടം മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന് നിർമാണം
പുരോഗമിക്കുന്ന വഴിയോര വിശ്രമകേന്ദ്രം
കോട്ടയം: നാഗമ്പടം മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന് ഒരുക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിെൻറ നിർമാണം അന്തിമഘട്ടത്തിൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം ശുചിമുറികൾ, കഫറ്റീരിയ, വിശ്രമമുറി, മുലയൂട്ടൽമുറി എന്നിവ അടക്കമാണ് വിശ്രമ കേന്ദ്രത്തിലുള്ളത്. ‘ടേക് എ ബ്രേക്ക്’ പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം നഗരസഭയുടെ നേതൃത്വത്തിലാണ് നിർമാണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതുസമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണ് തദ്ദേശവകുപ്പ് പദ്ധതി ആവിഷ്കരിച്ചത്. എല്ലാ ശുചിമുറികളിലും സാനിട്ടറി നാപ്കിന്‍ ഡിസ്ട്രോയര്‍, അജൈവ മാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശികൾ എന്നിവയും സജ്ജീകരിക്കും. ഹരിതകേരളം മിഷെൻറയും ശുചിത്വമിഷെൻറയും മേൽനോട്ടത്തിലാണ് പദ്ധതി.
ബേസിക്, സ്റ്റാന്‍റേർഡ്, പ്രീമിയം വിഭാഗങ്ങളിലാണ് ശുചിമുറികള്‍ സജ്ജീകരിക്കുന്നത്. ബേസിക് വിഭാഗത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓരോന്നും സ്റ്റാന്‍റേർഡ്, പ്രീമിയം വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ടുവീതവും ശുചിമുറികളുണ്ട്. പ്രീമിയം വിഭാഗത്തില്‍ കഫറ്റീരിയകളും ഉണ്ടായിരിക്കും. നാഗമ്പടത്തേത് പ്രീമിയം വിഭാഗത്തിലാണ്.
35 ലക്ഷം ചെലവിട്ട് നിർമിക്കുന്ന വിശ്രമകേന്ദ്രം മേയിൽ പൊതുജനങ്ങൾക്കായി തുറന്നുനൽകാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.കെട്ടിടനിർമാണം പൂർത്തിയായാലുടൻ പൈപ്പ് കണക്ഷൻ, വൈദ്യുതി എന്നിവക്കായി അപേക്ഷ നൽകും. ഇത് ലഭിക്കുന്നതോടെ കേന്ദ്രം തുറന്നുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

